Tokyo olympics
ടോക്കിയോ: ഒളിമ്പിക്‌സ് വെങ്കല മെഡലിനായി പൊരുതിത്തോറ്റ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഇന്ത്യയെ ബ്രിട്ടന്‍ പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ പുരുഷ ടീമിന് പിന്നാലെ വെങ്കല സ്വപ്‌നവുമായി അവിശ്വസനീയമായി പൊരുതിയെങ്കിലും അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു.
മത്സരം ആരംഭിച്ചപ്പോള്‍ മുതല്‍ ബ്രിട്ടന്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. ആദ്യ ക്വാര്‍ട്ടറില്‍ ബ്രിട്ടന് രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഇന്ത്യയ്ക്ക് അതില്‍ ഒന്നുപോലും നേടിയെടുക്കാന്‍ സാധിച്ചില്ല.
ഒരു ഗോളിന് പിറകിലായശേഷവും മൂന്ന് ഗോളടിച്ച് തിരിച്ചുവന്നതിന് ശേഷമാണ് ഇന്ത്യയ്ക്ക് തോല്‍വി സമ്മതിക്കേണ്ടിവന്നത്. മൂന്നാം ക്വാര്‍ട്ടറില്‍ 3 - 3 ന് സമനിലയിലായെങ്കിലും 48-ാം മിനിറ്റില്‍ ഗ്രേസിലൂടെ ബ്രിട്ടന്‍ മുന്നിലെത്തുകയായിരുന്നു.
Keywords: Olympics, Bronze medal, Hockey, India
COMMENTS