The Central Government has said that those who have received two doses of the Covid vaccine and have no symptoms should not undergo RTPCR
ന്യൂഡല്‍ഹി: രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച, രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് സംസ്ഥാനം വിട്ടുള്ള യാത്രയ്ക്ക് ആര്‍ടിപിസിആര്‍ പരിശോധന വേണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍.
കോവിഡ് നിയന്ത്രണങ്ങളുടെ തുടര്‍ച്ചയായുള്ള യാത്രാ നിര്‍ദ്ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. റെയില്‍, വിമാന, ബസ് യാത്രക്കാര്‍ക്കെല്ലാം ഇതു ബാധകമാണ്.
ആഭ്യന്തര വിമാനയാത്രയ്ക്ക് ഇനിമുതല്‍ പിപിഇ കിറ്റ് ആവശ്യമില്ല. കോവിഡ് കേസുകള്‍ കുറയുന്നതിനാല്‍ സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കുകള്‍ ഇല്ല.
ഐസൊലേഷന്‍, ക്വാറന്റൈന്‍ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
Summary: The Central Government has said that those who have received two doses of the Covid vaccine and have no symptoms should not undergo RTPCR testing for travel outside the state.
COMMENTS