The Kerala Government has decided to continue ongoing Covid restrictions. The decision was taken at a review meeting held today
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 കടന്നുവെങ്കിലും കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടതില്ലെന്നും നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ മതിയെന്നും ഇന്നു ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം.
രാജ്യത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് കേരളത്തിലാണ്. നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലെ തീരുമാനം.
ഞായറാഴ്ച ലോക് ഡൗണ്‍ വീണ്ടും തുടങ്ങും. വരുന്ന ഞായറാഴ്ച മുതല്‍ ഉതു പ്രാബല്യത്തിലാവും.
കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കാം. ഡബ്ല്യുഐപിആര്‍ മാനദണ്ഡത്തിലും മാറ്റമില്ല.
ഇതേസമയം, സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവര്‍-19,349. 24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. 173 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,757 ആയി.
Summary: The Kerala Government has decided to continue ongoing Covid restrictions. The decision was taken at a review meeting held today. The decision was taken at the Covid review meeting chaired by the Chief Minister Pinarayi Vijayan. Kerala currently has the highest number of Covid patients in the country.
കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടതില്ലെന്നും ഇന്നു ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം.
COMMENTS