The government has allowed those who received the Covshield vaccine from India to return to the UAE
ദുബായ്: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യുഎഇയിലേക്ക് തിരിച്ചെത്താന്‍ ഭരണകൂടം അനുമതി നല്കി.
തിരികെ പ്രവേശിക്കുന്നവര്‍ വാക്‌സിന്റെ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. യുഎഇയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്കു മാത്രമായിരുന്നു ഇതുവരെ പ്രവേശനാനുമതി.
ഏപ്രില്‍ 24 മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഈ മാസം അഞ്ചാം തിയതി മുതല്‍ മാറ്റിയിട്ടുണ്ട്.
ഇതിനിടെ, കോവിന്‍ ആപ്പിലൂടെ ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. പാസ്‌പോര്‍ട്ട് ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്ത് സ്‌ളോട്ട് എടുക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Summary: The government has allowed those who received the Covshield vaccine from India to return to the UAE. Returnees should have taken the second dose of the vaccine 14 days before. Until now, only those who took the vaccine from the UAE were allowed to enter.
COMMENTS