തടവിലാക്കിയ 150 ല്‍പ്പരം ഇന്ത്യന്‍ പൗരന്‍മാരെ താലിബാന്‍ വിട്ടയച്ചു, ഭീകരരുടെ നടപടി 85 പേരുമായി ഇന്ത്യന്‍ വ്യോമസേനാ വിമാനം കാബൂള്‍ വിട്ടതിനു പിന്നാലെ

The Taliban released around 150 Indians captured near Kabul Airport


അഭിനന്ദ്

ന്യൂഡല്‍ഹി: കാബൂള്‍ വിമാനത്താവളത്തിന്റെ കവാടത്തിന് പുറത്തുനിന്ന് പിടികൂടി കൊണ്ടുപോയ 150 ല്‍പ്പരം ഇന്ത്യന്‍ പൗരന്‍മാരെ താലിബാന്‍ വിട്ടയച്ചു. ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിലെത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 

യുദ്ധക്കെടുതിയില്‍പ്പെട്ട അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടുത്താനായി ഇന്ത്യന്‍ എംബസി അധികൃതര്‍ എത്തിച്ചവരായിരുന്നു ഇന്ത്യന്‍ പൗരന്മാരെന്ന് സര്‍ക്കാര്‍ ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

ഇവരെ ട്രക്കുകളില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. അവരുടെ മോചനം ഉറപ്പുവരുത്തുന്നതിനായി പിന്നണിയില്‍ ഇന്ത്യ ചര്‍ച്ച നടത്തിയിരുന്നു.

താലിബാന്‍ പിടിച്ചെടുത്ത ഇന്ത്യക്കാരെ വിമാനത്താവളത്തിനടുത്തുള്ള ഒരു ഗാരേജിലേക്കു മാറ്റിയിരുന്നു. അവിടെനിന്നാണ് വിമാനത്താവളത്തിലേക്കു മാറ്റിയതെന്ന്  കാബൂളിലെ പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഇവരുടെ യാത്രാ പേപ്പറുകളും പാസ്പോര്‍ട്ടുകളും താലിബാന്‍ ഭീകരര്‍ പരിശോധിച്ചു. എന്നാല്‍, ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് താലിബാന്‍ പറയുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ കാബൂള്‍ റിപ്പോര്‍ട്ടര്‍ ഷെരീഫ് ഹസ്സന്റെ ട്വീറ്റ് ചെയ്തു.

കാബൂളില്‍ നിന്ന് 85 ഇന്ത്യക്കാരെ വ്യോമമാര്‍ഗം ഇന്നു രാവിലെ ഒഴിപ്പിച്ചതിനു പിന്നാലെയാണ് ഇവരെ തടവിലാക്കിയത്. 85 ഇന്ത്യക്കാരുമായി ഇന്ത്യന്‍ വ്യോമസേനാ വിമാനം ഇന്ധനം നിറയ്ക്കുന്നതിനായി താജിക്കിസ്ഥാനില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. കൂടുതല്‍ ഒഴിപ്പിക്കലിനായി രണ്ടാമത്തെ വിമാനം ഇന്ത്യയില്‍ തയ്യാറായി നില്‍ക്കുകയാണ്. വിമാനത്താവളത്തിന്റെ നിയന്ത്രണം കൈയാളുന്ന അമേരിക്കന്‍ സേന കൂടുതല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നല്കിയിട്ടില്ല. അമേരിക്ക അവരുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്.

കാബൂള്‍ എയര്‍പോര്‍ട്ടിലേക്ക് കഴിയുന്നത്ര ഇന്ത്യക്കാരെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അവരെ ഒഴിപ്പിക്കല്‍ ശ്രമകരമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യ എല്ലാ എംബസി ജീവനക്കാരെയും ഒഴിപ്പിച്ചെങ്കിലും അഫ്ഗാനിലെ പല നഗരങ്ങളിലുമായി ആയിരത്തോളം ഇന്ത്യന്‍ പൗരന്മാര്‍ തുടരുന്നുണ്ടെന്നും അവരുടെ സ്ഥലവും അവസ്ഥയും കണ്ടെത്തുന്നത് വെല്ലുവിളിയാണെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവര്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

കാബൂളിലെ ഒരു ഗുരുദ്വാരയില്‍ അഭയം പ്രാപിച്ച 200 ഓളം സിഖുകാരും ഹിന്ദുക്കളും ഇക്കൂട്ടത്തിലുണ്ട്. 

കാബൂളിലെയും അഫ്ഗാനിസ്ഥാനിലെയും സ്ഥിതിഗതികള്‍ സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നുണ്ടെന്നും എല്ലാ പൗരന്മാരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. 

Summary: The Taliban have reportedly captured more than 150 Indian nationals outside the gates of Kabul airport and taken them for questioning. Central government sources said they were safe and did not fear any danger.

Government sources said the Indian citizens were brought by Indian embassy officials to rescue them from war-torn Afghanistan.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: തടവിലാക്കിയ 150 ല്‍പ്പരം ഇന്ത്യന്‍ പൗരന്‍മാരെ താലിബാന്‍ വിട്ടയച്ചു, ഭീകരരുടെ നടപടി 85 പേരുമായി ഇന്ത്യന്‍ വ്യോമസേനാ വിമാനം കാബൂള്‍ വിട്ടതിനു പിന്നാലെ
തടവിലാക്കിയ 150 ല്‍പ്പരം ഇന്ത്യന്‍ പൗരന്‍മാരെ താലിബാന്‍ വിട്ടയച്ചു, ഭീകരരുടെ നടപടി 85 പേരുമായി ഇന്ത്യന്‍ വ്യോമസേനാ വിമാനം കാബൂള്‍ വിട്ടതിനു പിന്നാലെ
The Taliban released around 150 Indians captured near Kabul Airport
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7vStNJsa0BzMfOd8SLAvqjaDFUMu-m6F1DnLTVFtKlsjXz-ku6hCwfRNSnFR10ZPZUU6XPD9tNH1KIiiMbPTg6LEjWR0O-g0jyzdiUMbFON5mjvQ2Wy7Psbumdm6GmJs3XbDtECPnghbc/s320/Taliban.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7vStNJsa0BzMfOd8SLAvqjaDFUMu-m6F1DnLTVFtKlsjXz-ku6hCwfRNSnFR10ZPZUU6XPD9tNH1KIiiMbPTg6LEjWR0O-g0jyzdiUMbFON5mjvQ2Wy7Psbumdm6GmJs3XbDtECPnghbc/s72-c/Taliban.png
www.vyganews.com
https://www.vyganews.com/2021/08/taliban-released-captured-indians.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/taliban-released-captured-indians.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy