ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിപ്പോയ മലയാളി കന്യാസ്ത്രി സിസ്റ്റര്‍ തെരേസ ക്രാസ്റ്റ ഉള്‍പ്പെടെ 80 പേരെ രക്ഷിച്ചു താജിക്കിസ്ഥാനില്‍ എത്ത...
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിപ്പോയ മലയാളി കന്യാസ്ത്രി സിസ്റ്റര്‍ തെരേസ ക്രാസ്റ്റ ഉള്‍പ്പെടെ 80 പേരെ രക്ഷിച്ചു താജിക്കിസ്ഥാനില്‍ എത്തിച്ചു.
അമേരിക്കന്‍ വിമാനത്തില്‍ താജിക്കിസ്ഥാനിലെത്തിച്ച ഇവരെ അടുത്ത ദിവസം തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരും. കാസര്‍കോട് സ്വദേശിയായ സിസ്റ്റര്‍ തെരേസ ക്രസ്റ്റ അഫ്ഗാനിലെ ഇറ്റാലിയന്‍ സ്‌കൂളിലെ അധ്യാപിക ആയിരുന്നു
അഫ്ഗാനില്‍ കുടുങ്ങിയ കൂടുതല്‍ ഇന്ത്യക്കാരെ ചൊവ്വാഴ്ച കൊണ്ടുവരാനാവുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അമേരിക്കന്‍-നാറ്റോ വിമാനങ്ങളില്‍ 146 പേരെ ഖത്തര്‍ തലസ്ഥാനമായ ദോഹയിലും എത്തിച്ചശേഷം ഡല്‍ഹിയിലേക്കു കൊണ്ടുവന്നു. ഇവരില്‍ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഫ്ഗാന്‍ താലിബാന്‍ നിയന്ത്രണത്തിലായതില്‍ പിന്നെ 730 ഇന്ത്യക്കാരെയാണ് രക്ഷിച്ചുകൊണ്ടുവന്നത്.
Summary: Eighty people have been rescued and brought to Tajikistan, including Sister Teresa Crasta, a Malayalee nun stranded in Afghanistan. They were flown to Tajikistan on a US flight and will be flown to India the next day. Sister Teresa Crusta, a native of Kasargod, was a teacher at an Italian school in Afghanistan.
COMMENTS