Singer Kalyani Menon passes away
ചെന്നൈ: സിനിമാ പിന്നണി ഗായിക കല്യാണി മേനോന്‍ (70) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്.
മലയാളത്തില്‍ മംഗളം നേരുന്നു, വിയറ്റ്‌നാം കോളനി, മൈ മദേഴ്‌സ് ലാപ്‌ടോപ്പ്, മുല്ലവള്ളിയും തേന്മാവും എന്നീ ചിത്രങ്ങളിലെ അവരുടെ ഗാനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 2016 ല്‍ 96 എന്ന ചിത്രത്തിലെ കാതലേ കാതലേ എന്നതാണ് അവസാനമായി പാടിയ സിനിമാ ഗാനം.
സംവിധായകനും ഛായാഗ്രാഹകനുമായ മകന്‍ രാജീവ് മേനോന്റെ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തില്‍ ഐശ്വര്യ റായിയുടെ അമ്മ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
Keywords: Kalyani Menon, Singer, Passes away, Film 96
COMMENTS