The Kerala High Court ruled that secular public law was needed for marriage and divorce, overturning marriage laws
കൊച്ചി: വിവാഹ നിയമങ്ങള്‍ പൊളിച്ചെഴുതിക്കൊണ്ട്, വിവാഹത്തിനും വിവാഹമോചനത്തിനുമായി മതേതരമായ പൊതു നിയമം വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കാലത്തിന്റെ ആവശ്യമാണിത്. സമുദായ നിയമങ്ങള്‍ക്കനുസരിച്ച് വിവാഹമാകാം. എന്നാല്‍, എല്ലാ വിവാഹങ്ങളും നിയമ വിധേയമാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ലൈംഗിക പീഡനവും സ്ത്രീധന പീഡനവും ചൂണ്ടിക്കാട്ടി കുടുംബ കോടതി അനുവദിച്ച വിവാഹമോചന ഹര്‍ജികള്‍ക്കെതിരെ ഭര്‍ത്താക്കന്‍മാര്‍ ഫയല്‍ ചെയ്ത അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഈ അഭിപ്രായം രേഖപ്പെടുത്തിയത്.
ഭാര്യയുടെ ആഗ്രഹവും അനുമതിയുമില്ലാതെയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗം തന്നെയാണ്. ഇതു വിവാഹമോചനത്തിന് മതിയായ കാരണമാണന്നും കോടതി പറഞ്ഞു. നിര്‍ബന്ധിത ലൈംഗിക ബന്ധം ഭാര്യയോടുള്ള ക്രൂരതയാണ്. വിവാഹമോചനം മൂലം സ്ത്രീയുടെ ജീവിതം കൂടുതല്‍ ദുസ്സമാവുമെന്നും കോടതി വ്യക്തമാക്കി.ഭര്‍ത്താവിന്റെ ലൈംഗികാഭിനിവേശവും സമ്പത്തിനോടുള്ള ആര്‍ത്തിയും സ്ത്രീയുടെ ജീവിതം ദുരിത പൂര്‍ണമാക്കും. നിരാശരാവുമ്പോള്‍ അവര്‍ വിവാഹ മോചനത്തിനുവേണ്ടി പണവും ആഭരണവും ഉപേക്ഷിക്കാന്‍ തയ്യാറാവുന്നു.
വിവാഹ മോചനത്തിനായി സ്ത്രീകള്‍ ഫയല്‍ ചെയ്യുന്ന അപേക്ഷകള്‍ കാലങ്ങളായി നീതിപീഠങ്ങള്‍ക്കുമുന്നില്‍ കെട്ടിക്കിടക്കുന്നു. ഒറ്റപ്പെട്ട സംഭവമല്ല ഇത്. സ്ത്രീയുടെ കണ്ണീരു കാണാനുള്ള ബാധ്യത കോടതികള്‍ക്കുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
Summary: The Kerala High Court ruled that secular public law was needed for marriage and divorce, overturning marriage laws. This is the need of the hour. Marriage can be by community law. However, the High Court said that all marriages should be made legal.
A division bench comprising Justice A. Mohammad Mushtaq and Justice Kauser Edappagam dismissed the appeals filed by the husbands against the divorce petitions granted by the family court alleging sexual harassment and dowry harassment.
Sexual intercourse without the consent of the wife is rape. The court said this was a sufficient reason for the divorce. Forced sex is cruelty to the wife. The court ruled that the woman's life would be made more difficult by the divorce.
COMMENTS