RTPCR testing only in Wayanad, Pathanamthitta, Ernakulam, Thiruvananthapuram, Idukki and Kasaragod districts where 80 per cent vaccination completed
തിരുവനന്തപുരം: കോവിഡ് വാക്സിനേഷന്‍ എണ്‍പത് ശതമാനം പൂര്‍ത്തീകരിച്ച വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലും എണ്‍പത് ശതമാനത്തോടടുത്ത തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധന മാത്രം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.
ഇതോടൊപ്പം എല്ലാ ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും.
സി.1.2 കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേകം സംവിധാനം ഒരുക്കും. അവരെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കി ക്വാറന്റെയിന് നടപടിസ്വീകരിക്കുകയും ചെയ്യും.
ഡബ്യുഐപിആര്‍ ഏഴില്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ പൂര്‍ണ്ണ ലോക് ഡൗണ്‍ തുടരുകയാണ്.
ഗ്രാമ പഞ്ചായത്തുകളില്‍ വാര്‍ഡുതലത്തില്‍ കോവിഡ് പരിശോധനാ വിവരങ്ങള്‍ ശേഖരിക്കുന്ന മുറയ്ക്ക് വാര്‍ഡ് തല ലോക് ഡൗണായിരിക്കും ഏര്‍പ്പെടുത്തുക.
Summary: In a review meeting chaired by Chief Minister Pinarayi Vijayan, it was decided to conduct RTPCR testing only in Wayanad, Pathanamthitta, Ernakulam, Thiruvananthapuram, Idukki and Kasaragod districts where 80 per cent of Covid vaccination has been completed.
COMMENTS