Rocket attack near Hamid Karzai International Airport in Kabul, Afghanistan. Three deaths were confirmed
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ കാബൂളിലെ ഹമീദ് കര്‍സായി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം റോക്കറ്റ് ആക്രമണം. മൂന്നു മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
വിമാനത്താവളത്തിനു സമീപം ഖാജി ബാഗ്റയിലെ ഗുലൈ പ്രദേശത്തെ ജനവാസ മേഖലയിലാണ് റോക്കറ്റ് പതിച്ചത്. മരിച്ചവരില്‍ ഒരു കുട്ടിയും ഒരു സ്ത്രീയും ഉള്‍പ്പെടുമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അടുത്ത 36 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണമുണ്ടാകുമെന്ന് വിശ്വസനീയമായ വിവിരം ലഭിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് റോക്കറ്റ് ആക്രമണം.
'പ്രദേശത്ത് സ്ഥിതി അതീവ അപകടകരമാണ്, വിമാനത്താവളത്തില്‍ ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നു. അടുത്ത 36 മണിക്കൂറിനുള്ളില്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഞങ്ങളുടെ കമാന്‍ഡര്‍മാര്‍ എന്നെ അറിയിച്ചു, 'എന്നാണ് ജോ ബൈഡന്‍ പറഞ്ഞുത്.
കാബൂള്‍ വിമാനത്താവളത്തിന്റെ പരിസരത്തുള്ള എല്ലാ അമേരിക്കക്കാരും ഉടന്‍ തന്നെ പ്രദേശം വിട്ടുപോകണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടിരുന്നു.
കാബൂള്‍ വിമാനത്താവളത്തിലും പരിസരത്തും ഐസിസ്-ഖൊറാസന്‍ ഭീകരര്‍ വ്യാഴാഴ്ച സൃഷ്ടിച്ച സ്‌ഫോടന പരമ്പരയില്‍ 169 അഫ്ഗാന്‍കാരും 13 യുഎസ് മറീനുകളും കൊല്ലപ്പെട്ടിരുന്നു.
Summary: Rocket attack near Hamid Karzai International Airport in Kabul, Afghanistan. Three deaths were confirmed. The death toll is reported to be rising. The rocket landed in a populated area in the Gulai area of Khaji Bagra near the airport.
COMMENTS