Rajiv Gandhi khel ratna award
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍രത്‌ന പുസ്‌കാരത്തിന്റെ പേരുമാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പുരസ്‌കാരം ഇനി മുതല്‍ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം എന്ന പേരില്‍ അറിയപ്പെടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഈ വിവരം പ്രഖ്യാപിച്ചത്.
മേജര്‍ ധ്യാന്‍ ചന്ദ് ഇന്ത്യയിലെ ഏറ്റവും വലിയ കായികതാരങ്ങളിലൊരാളാണെന്നും അദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത കായികപുരസ്‌കാരത്തിന്റെ പേരു നല്‍കുന്നത് എന്തുകൊണ്ടും ഉചിതമായ കാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 41 വര്‍ഷത്തിനു ശേഷം ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മെഡല്‍ ലഭിച്ചതിനു പിന്നാലെയാണ് പേരുമാറ്റം.
Keywords: Rajiv Gandhi khel ratna award, Rename, Major Dhyan Chand khel ratna
COMMENTS