അഫ്ഗാന്‍ പ്രസിഡന്റ് ഗനി താജിക്കിസ്ഥാനിലേക്കു കടന്നു, ഭീകരര്‍ കാബൂളില്‍, അധികാര കൈമാറ്റത്തിനു കാത്ത് താലിബാന്‍

President Ashraf Ghani has fled the country and entered Tajikistan after Taliban militants entered the Afghan capital, Kabul


കാബൂള്‍: താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതിനു പിന്നാലെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ട് താജിക്കിസ്ഥാനിലേക്ക് കടന്നു.

ഗനി താജിക്കിസ്ഥാനിലേക്ക് പോയതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. സുരക്ഷാ കാരണങ്ങളാല്‍ അഷ്‌റഫ് ഗനിയുടെ യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഗനി എവിടെയാണെന്ന് പരിശോധിക്കുകയാണെന്ന് താലിബാന്‍ പ്രതിനിധി പറഞ്ഞു. സെപ്റ്റംബര്‍ 11 അമേരിക്കയ്ക്കെതിരായ ആക്രമണത്തെത്തുടര്‍ന്ന് യുഎസ് നേതൃത്വത്തിലുള്ള സേനയുടെ മുന്നേറ്റം കഴിഞ്ഞ് 20 വര്‍ഷത്തിനു ശേഷം രാജ്യം വീണ്ടും ഭീകരരുടെ നിയന്ത്രണത്തിലാവുകയാണ്.

താലിബാന്‍ ഭീകരര്‍ 'എല്ലാ ഭാഗത്തുനിന്നും' തലസ്ഥാനത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സികളോടു പറഞ്ഞു.

യുദ്ധത്തെക്കുറിച്ച് റിപ്പോര്‍ട്ടുകളൊന്നുമില്ല. അഫ്ഗാന്‍ സേന ചെറുത്തുനില്‍പ്പിനു പോലും ശ്രമിക്കുന്നില്ലെന്ന് ഭീകര ഗ്രൂപ്പിന്റെ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.

തങ്ങള്‍ നഗര പ്രാന്തത്തില്‍ കാത്തിരിക്കുകയാണെന്നും സമാധാനപരമായ അധികാര കൈമാറ്റം പ്രതീക്ഷിക്കുകയാണെന്നും കാബൂളിന്റെ എല്ലാ പ്രവേശന കവാടങ്ങളും താലിബാന്‍ പോരാളികളുടെ നിയന്ത്രണത്തിലാണെന്നും സബീഹുല്ല പറഞ്ഞു.

ഇരുവിഭാഗങ്ങളിലെയും പ്രതിനിധികള്‍ ഖത്തറില്‍ കൂടിക്കാഴ്ച നടത്തുമെന്ന് കാബൂള്‍ ചര്‍ച്ചാ സംഘത്തിലെ അംഗമായ ഫൗസി കൂഫി പറഞ്ഞു. അധികാര കൈമാറ്റ ചര്‍ച്ചയില്‍ യുഎസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുമെന്നും ഫൗസി വ്യക്തമാക്കി.

സ്ത്രീകളുടെ അവകാശങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ക്കും നയതന്ത്രജ്ഞര്‍ക്കുമുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്നും കാബൂള്‍ നഗരത്തിലെ ജനങ്ങള്‍ക്ക് അവരുടെ സ്വത്തും ജീവനും സുരക്ഷിതമാണെന്ന് ഉറപ്പു നല്‍കുന്നുവെന്നും ഭീകര സംഘത്തിന്റെ മറ്റൊരു വക്താവായ സുഹൈല്‍ ഷഹീന്‍ ബിബിസിയോടു പറഞ്ഞു.

അഫ്ഗാനിസ്ഥാനു വേണ്ടി ശക്തമായ സേനയെ കെട്ടിപ്പടുക്കാന്‍ അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങള്‍ കോടിക്കണക്കിനു ഡോളറാണ് ചെലവിട്ടത്. ഇന്ത്യയും അഫ്ഗാന്‍ സേനയ്ക്ക് സഹായം നല്കിയിരുന്നു. അമേരിക്കയുടെ വിപുലമായ പരിശീലനം കിട്ടിയിട്ടും അനായാസം അഫ്ഗാന്‍ സേനയെ ഭീകരര്‍ നേരിട്ടത് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

Summary: President Ashraf Ghani has fled the country and entered Tajikistan after Taliban militants entered the Afghan capital, Kabul.

A senior Afghan Interior Ministry official confirmed that Gani had gone to Tajikistan. Details of Ashraf Ghani's trip have not been released for security reasons.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11026,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,371,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: അഫ്ഗാന്‍ പ്രസിഡന്റ് ഗനി താജിക്കിസ്ഥാനിലേക്കു കടന്നു, ഭീകരര്‍ കാബൂളില്‍, അധികാര കൈമാറ്റത്തിനു കാത്ത് താലിബാന്‍
അഫ്ഗാന്‍ പ്രസിഡന്റ് ഗനി താജിക്കിസ്ഥാനിലേക്കു കടന്നു, ഭീകരര്‍ കാബൂളില്‍, അധികാര കൈമാറ്റത്തിനു കാത്ത് താലിബാന്‍
President Ashraf Ghani has fled the country and entered Tajikistan after Taliban militants entered the Afghan capital, Kabul
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitFoosGegmMbRB1iJfpv4TEgauf7DtQYmBwDidLitT6M2pTqZ2XSW_0kN1KwDqIZdRlIo4VoliCTeTssmyWTj0vnNu7PgBxwb6hsoCDmxPXKITvwr09OOyp6EENsw-0CmclEuDNQMgx5FX/s320/ashraf+ghani.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitFoosGegmMbRB1iJfpv4TEgauf7DtQYmBwDidLitT6M2pTqZ2XSW_0kN1KwDqIZdRlIo4VoliCTeTssmyWTj0vnNu7PgBxwb6hsoCDmxPXKITvwr09OOyp6EENsw-0CmclEuDNQMgx5FX/s72-c/ashraf+ghani.png
www.vyganews.com
https://www.vyganews.com/2021/08/president-ashraf-ghani-has-fled-country.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/president-ashraf-ghani-has-fled-country.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy