A warning has been issued for a possible terrorist attack on Kabul airport in the Afghan capital
കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ തലസ്ഥാനത്തെ കാബൂള്‍ വിമാനത്താവളത്തിനു നേരേ ഏതു നിമിഷവും ഭീകരാക്രണമുണ്ടാകാമെന്ന് മുന്നറിയിപ്പ്.
അഫ്ഗാനിലെ യുഎസ് എംബസി അവരുടെ വെബ് സൈറ്റിലൂടെയാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
വിമാനത്താവളത്തിനു മുന്നില്‍ തടിച്ചുകൂടിയിരിക്കുന്ന ജനക്കൂട്ടത്തില്‍ ഭീകരരും ഉണ്ടാകാമെന്നും എപ്പോള്‍ വേണമെങ്കിലും ഭീകരാക്രണമുണ്ടാകാമെന്നും അതിജാഗ്രത വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വിമാനത്താവളത്തിന്റെ ഗേറ്റുകള്‍ക്കു സമീപമുള്ള യുഎസ് സൈനികര്‍ എത്രയും വേഗം അവിടെനിന്ന് ഒഴിഞ്ഞുപോകണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങള്‍ ഏറെ പണിപ്പെട്ട് പൗരന്മാരെ ഒഴിപ്പിക്കുന്നതിനിടെയാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ഈ മാസം 30നകം രാജ്യം വിട്ടുപോയില്ലെങ്കില്‍ ഗുരുതര ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് വിദേശശക്തികളോട് താലിബാന്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
താലിബാനില്‍ തന്നെ വിവിധ ഗ്രൂപ്പുകളുണ്ട്. അവരെ നിയന്ത്രിക്കാന്‍ നേതൃത്വത്തിനു കഴിയാത്ത സ്ഥിതിയുമാണ്. ഈ സാഹചര്യത്തിലാണ് എത്രയും വേഗം വിട്ടുപോകാന്‍ എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നതും. എന്നാല്‍ വിമാനത്താവളത്തിനു പുറത്ത് ആയിരക്കണക്കിന് അഫ്ഗാനികള്‍ തന്നെ വിദേശത്തേയ്ക്കു കടക്കാന്‍ കാത്തുകെട്ടി കിടക്കുന്നതിനിടെ ഒഴിപ്പിക്കല്‍ ദൗത്യം അതീവ ദുഷ്‌കരമായിരിക്കുകയാണ്.
Summary: A warning has been issued for a possible terrorist attack on Kabul airport in the Afghan capital.The U.S. embassy in Afghanistan issued the warning on its website.
COMMENTS