Opposition groups rallied in front of the Assembly to protest against the Speaker's rejection of an urgent motion seeking a debate
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : ഡോളര്‍ കള്ളക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന മൊഴി നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിരാകരിച്ചതോടെ, പ്രതിപക്ഷം സഭയ്ക്കു മുന്നില്‍ സമാന്തര സഭ ചേര്‍ന്നു പ്രതിഷേധിച്ചു.
സ്വപ്നാ സുരേഷ്, സരിത് എന്നിവരാണ് കസ്റ്റംസിന് മുന്നില്‍ ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന മൊഴി നല്‍കിയത്.
പ്രതിപക്ഷത്തിന്റേത് ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതിഷേധമാണ്. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതിയുടെ മൊഴി സംബന്ധിച്ചായിരുന്നു പ്രതിപക്ഷം പ്രമേയ നോട്ടീസ് നല്കിയത്. എന്നാല്‍, കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ നിരാകരിക്കുകയായിരുന്നു സ്പീക്കര്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ നോട്ടീസ് പരിഗണിക്കുന്നത് ഉചിതമല്ലെന്ന് സ്പീക്കര്‍ നിലപാടെടുത്തു.
കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ മുന്‍പ് പലപ്പോഴും സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സഭയില്‍ അല്ലെങ്കില്‍ മറ്റെവിടെയാണ് മുഖ്യമന്ത്രിക്ക് എതിരായ മൊഴി ചര്‍ച്ച ചെയ്യുകയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു.
ചട്ട വിരുദ്ധമാണ് പ്രതിപക്ഷ നോട്ടീസ് എന്ന നിലപാടാണ് നിയമമന്ത്രി പി രാജീവും സ്വീകരിച്ചത്. ഇതോടെ സഭയില്‍ പ്രതിപക്ഷം ബഹളമുയര്‍ത്തി.
തുടര്‍ന്നു സഭ ബഹിഷ്‌കരിച്ചു പുറത്തുവന്ന പ്രതിപക്ഷം സമാന്തര സഭ ചേര്‍ന്നു മുഖ്യമന്ത്രിയെ കുറ്റക്കാരനായി പ്രഖ്യാപിക്കുകയായിരുന്നു.
Summary: Opposition groups rallied in front of the Assembly to protest against the Speaker's rejection of an urgent motion seeking a debate on the alleged involvement of Chief Minister Pinarayi Vijayan in the dollar scam. Swapna Suresh and Sarith testified before the customs that the Chief Minister was also involved in the dollar scam.
COMMENTS