Chief Minister Pinarayi Vijayan said that night curfew will be implemented in Kerala from next week
തിരുവനന്തപുരം : കേരളത്തില്‍ അടുത്തയാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
രാത്രി 10 മുതല്‍ രാവിലെ ആറു വരെയായിരിക്കും കര്‍ഫ്യൂ. പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താനും ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.
ആരോഗ്യ വിദഗ്ദ്ധരെയും മറ്റു പ്രമുഖരെയും ചേര്‍ത്ത് യോഗം ചേരാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ചികിത്സാ രംഗത്ത് പരിചയമുള്ള പ്രമുഖ ഡോക്ടര്‍മാര്‍, രാജ്യത്തെ പ്രമുഖ ആരോഗ്യ വിദഗ്ദ്ധര്‍, ഡോക്ടര്‍മാര്‍ എന്നിവരെയെല്ലാം ആ യോഗത്തിലേക്ക് ക്ഷണിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രായം കൂടിയവര്‍ക്കും അനുബന്ധരോഗങ്ങളുള്ളവര്‍ക്കും കോവിഡ് രോഗബാധയുണ്ടായാല്‍ അതിവേഗം ചികിത്സയ്ക്കു നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
Summary: Chief Minister Pinarayi Vijayan said that night curfew will be implemented in Kerala from next week. The curfew will be from 10 pm to 6 am. It was also decided at today's review meeting to impose lockdowns in areas with a weekly disease population ratio of more than seven.
COMMENTS