New covid restrictions in Kerala
തിരുവനന്തപുരം: ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി സര്‍ക്കാര്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് നിയമസഭയില്‍ നിയന്ത്രണ ഇളവുകള്‍ വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ടി.പി.ആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണം ഒഴിവാക്കി. പകരം ഇനി മുതല്‍ ആയിരത്തില്‍ എത്ര രോഗികള്‍ എന്ന നിലയിലായിരിക്കും നിയന്ത്രണങ്ങള്‍ വരിക.
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ശനിയാഴ്ചത്തെ ലോക് ഡൗണ്‍ പൂര്‍ണമായും ഒഴിവാക്കി. അടുത്ത ആഴ്ച മുതല്‍ ഈ ഇളവുകള്‍ നിലവില്‍ വരും.
അതേസമയം ഞായറാഴ്ചകളിലെ ലോക് ഡൗണ്‍ തുടരും. എന്നാല്‍ ആഗസ്റ്റ് 15, അവിട്ടം എന്നീ ഞായറാഴ്ചകളില്‍ ലോക് ഡൗണ്‍ ഉണ്ടാവില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കടകളും വ്യാപാര സ്ഥാപനങ്ങളും ആഴ്ചയില്‍ ആറു ദിവസവും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പത് മണി വരെ തുറന്നു പ്രവര്‍ത്തിക്കും. കല്യാണത്തിനും മരണത്തിനും 20 പേര്‍ക്കും, ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്കും പങ്കെടുക്കാമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Keywords: New covid restrictions, Kerala, Lock down, Sunday only
COMMENTS