Murders on Thiruvonam in Iringalakuda and Chenthrappini in Thrissur
തൃശൂര്‍: തൃശൂരില്‍ ഇരിങ്ങാലക്കുടയിലും ചെന്ത്രാപ്പിനിയിലും തിരുവോണ നാളില്‍ കൊലപാതകങ്ങള്‍.
ചെന്ത്രാപ്പിനി സ്വദേശി സുരേഷ് (52) മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം അക്രമത്തിലേക്കു കലാശിച്ചാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുരേഷിന്റെ ബന്ധുവായ അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സുരേഷും അനൂപും നേരത്തേ തന്നെ ശത്രുതയുണ്ടായിരുന്നു. ഇതിനിടെ, സുരേഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി മദ്യപിക്കുകയായിരുന്നു അനൂപ്.
മദ്യപാനത്തിനിടെ വീണ്ടും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. കുപിതനായ അനൂപ് കത്തിയെടുത്ത് സുരേഷിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു സുരേഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരിങ്ങാലക്കുട കീഴ്ത്താണിയില്‍ വീട്ടുവാടകയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മനപ്പടി സ്വദേശി സൂരജ് മര്‍ദ്ദനമേറ്റു മരിച്ചു.
വാടക സംബന്ധിച്ച് തര്‍ക്കത്തെ തുടര്‍ന്ന് വീട്ടുടമയും സംഘവും സൂരജിനെ ബലമായി ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം.
പരിക്കേറ്റ സൂരജിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ മരണം സംഭവിക്കുകയായിരുന്നു. വീട്ടുടമയ്ക്കും അക്രമത്തിന് ഒപ്പം കൂടിയവര്ക്കുമെതിരേ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. എല്ലാവരും ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Summary: Murders on Thiruvonam in Iringalakuda and Chenthrappini in Thrissur. Suresh, 52, a native of Chennappini, was killed in an altercation over alcohol. Suresh's cousin Anoop was taken into police custody in the incident. Suraj, a native of Manappadi, was beaten to death during a dispute over rent in Iringalakuda.
COMMENTS