A 55-year-old man from Edakara Pothukallu has been sentenced to double life imprisonment and fined Rs 3 lakh for molesting minor daughters
മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത മക്കളെ പീഡിപ്പിച്ച കേസില്‍ എടക്കര പോത്തുകല്ല് സ്വദേശിയായ 55 കാരന് ഇരട്ട ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. മൂത്ത മകള്‍ നല്‍കിയ കേസിലാണ് വിധി.
മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി പി ടി പ്രകാശനാണ് ശിക്ഷി വിധിച്ചത്. പോക്‌സോ, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം രണ്ടുവര്‍ഷം വീതം അധികം തടവ് അനുഭവിക്കണം. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി.
പിഴയില്‍ നിന്ന് രണ്ടു ലക്ഷം പ്രതി മകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണം.
17 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുകയും ചെയ്തു. സ്വന്തം മകളോടുപോലും ദയകാണിക്കാത്ത പ്രതി കോടതിയുടെ ദയയ്ക്ക് അര്‍ഹനല്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഈ മാസം 13നാണ് ഇതേ കോടതി ഇളയ മകളെ പീഡിപ്പിച്ച കേസില്‍ ആജീവനാന്തം ജീവപര്യന്തം തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. കുട്ടിയെ പലതവണ പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകരം ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പ്രതിയെ മഞ്ചേരി സ്പെഷ്യല്‍ സബ്ജയിലിലേക്ക് മാറ്റി.
2014-16 കാലത്താണ് 16, 17 വയസ്സുള്ള പെണ്‍മക്കളെ തടവില്‍പാര്‍പ്പിച്ച് പീഡിപ്പിച്ച് ഇയാള്‍ പീഡിപ്പിച്ചത്. വീട്ടില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ ബന്ധുവീട്ടിലേക്കു താമസം മാറിയ അമ്മയെ വിവരം അറിയിച്ചതോടെയാണ് അച്ഛന്റെ ക്രൂരത ലോകം അറിഞ്ഞത്.
Summary: A 55-year-old man from Edakara Pothukallu has been sentenced to double life imprisonment and fined Rs 3 lakh for molesting minor daughters. The verdict was in a case filed by the eldest daughter.
The sentence was handed down by Manjeri POCSO Special Court Judge PT Prakashan. Punishment is under the provisions of POCSO, rape and intimidation. Failure to pay the fine carries an additional two years imprisonment.
COMMENTS