Former Kerala Police Chief Loknath Bahra has been appointed as the Managing Director of Kochi Metro
തിരുവനന്തപുരം : കേരള പൊലീസ് മുന്‍ മേധാവി ലോക് നാഥ് ബഹ്റയെ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.
ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. സിബിഐയിലേക്കു പോകാന്‍ ബഹ്‌റയ്ക്കു കഴിയാതെ വന്നപ്പോള്‍ തന്നെ ബഹ്‌റയ്ക്കു കേരള സര്‍ക്കാര്‍ പുതിയൊരു ലാവണം ഒരുക്കുമെന്നു വാര്‍ത്തയുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ബഹ്‌റയോടു പ്രത്യേക താത്പര്യമുണ്ടായിരുന്നു.
നേരത്തേ, സിബിഐയുടെ ഡയറക്ടര്‍ പട്ടികയിലേക്കു ബഹ്‌റയുടെ പേരുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും താത്പര്യമുള്ള വ്യക്തിയായിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ ബഹ്‌റയുടെ സ്ഥാനലബ്ധിക്കു തടസ്സമായി.
36 വര്‍ഷം കേന്ദ്ര പൊലീസ് സേനയിലും കേരള പൊലീസിലും സേവനമനുഷ്ഠിച്ച ശേഷം ഇക്കഴിഞ്ഞ ജൂണ്‍ 30 നാണ് ബഹ്‌റ വിരമിച്ചത്. അഞ്ചു വര്‍ഷമാണ് ബഹ്‌റ കേരള ഡിജിപി പദത്തിലിരുന്നത്.
Summary: Former Kerala Police Chief Loknath Bahra has been appointed as the Managing Director of Kochi Metro.
The decision was taken at the cabinet meeting held today. Even when Bahra could not go to the CBI, there were rumors that the Kerala government would prepare a new salute for Bahra.
COMMENTS