Kerala police have arrested Sonu Kumar Modi, a Bihar native, for selling a gun to Rakhil to shoot and kill medical student Manasa
കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മാനസയെ വെടിവച്ചു കൊല്ലാന്‍ രഖിലിനു തോക്കു വിറ്റ ബിഹാര്‍ സ്വദേശി സോനു കുമാര്‍ മോഡിയെ കേരള പൊലീസ് അറസ്റ്റു ചെയ്തു.
കോതമംഗലം എസ്ഐ മാഹിന്റെ നേതൃത്വത്തിലെ പൊലീസ് സംഘം ബീഹാറിലെത്തിയാണ് 21കാരനായ സോനു കുമാര്‍ മോഡിയെ പിടികൂടിയത്. ബിഹാര്‍ പൊലീസും സ്പെഷ്യല്‍ സ്‌ക്വാഡും പ്രതിയെ പിടികൂടാന്‍ സഹായിച്ചു. ബംഗാള്‍ അതിര്‍ത്തിക്കടുത്ത് മുന്‍ഗറില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
പിടികൂടാന്‍ പൊലീസ് സംഘം എത്തിയപ്പോള്‍ മോഡിയുടെ സഹായികള്‍ പ്രതിരോധിക്കാനെത്തി. പൊലീസ് സംഘം വെടിയുതിര്‍ത്തതോടെ ഇവര്‍ പിന്തിരിഞ്ഞോടുകയായിരുന്നു.
രഖിലിന്റെ സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളും മൊബൈല്‍ ഫോണ്‍ കോള്‍ രേഖയും ടവര്‍ ലൊക്കേഷനുമെല്ലാം വച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.
രഖിലിന് തോക്ക് വില്‍പന കേന്ദ്രത്തെ കുറിച്ച് വിവരം നല്‍കിയത് ഒരു യൂബര്‍ ടാക്സി ഡ്രൈവറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്. കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്.
ബംഗാളില്‍ നിന്ന് എത്തിച്ച തോക്ക് ബിഹാറില്‍ വച്ച് രഖിലിനു വിറ്റുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. രഖിലിന്റെ സുഹൃത്ത് ആദിത്യനില്‍ നിന്ന് ലഭിച്ച വിവരങ്ങളും അന്വേഷണത്തിന് സഹായിച്ചു. രഖിലിന്റ ബംഗളൂരുവിലെ സുഹൃത്തില്‍നിന്നും തോക്കു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു.
Summary: Kerala police have arrested Sonu Kumar Modi, a Bihar native, for selling a gun to Rakhil to shoot and kill medical student Manasa.
Sonu Kumar Modi, 21, was arrested by a police team led by Kothamangalam Sub Inspector Maheen and team in Bihar. Bihar Police and Special Squad helped in nabbing the accused. He was arrested from Munger near the Bengal border.

പ്രതിയെ മുന്‍ഗര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കുകയും കേരളത്തിലേക്കു കൊണ്ടുവരാന്‍ ട്രാന്‍സിറ്റ് വാറന്റ് വാങ്ങുകയും ചെയ്തതു. ഇയാളെ കേരളത്തിലേക്കു കൊണ്ടുവരുന്നത് എങ്ങനെ വേണമെന്നു തീരുമാനിച്ചിട്ടില്ല.

COMMENTS