Kerala covid - 19 restrictions
തിരുവനന്തപുരം: കടകളില്‍ പ്രവേശനത്തിന് കര്‍ശന പരിശോധന വേണ്ടെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തുന്നു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ എസ്.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വാക്‌സിന്‍ എടുക്കാത്തവരെയും ആര്‍.ടി.പി.സി.ആര്‍ ചെയ്യാത്തവരെയും കടയില്‍ പ്രവേശിക്കുന്നത് വിലക്കില്ല. സാമൂഹിക അകലം പാലിക്കുന്നത് മാത്രം ഉറപ്പാക്കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.
കടകളില്‍ പ്രവേശിക്കുന്നതിനായി മുന്നോട്ടുവച്ച നിബന്ധനകളില്‍ മാറ്റമുണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജനങ്ങളെ വെറുപ്പിച്ചുകൊണ്ടു മുന്നോട്ടുപോകേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍ ഇപ്പോഴുള്ളത്.
പ്രതിപക്ഷവും സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ക്കെതിരെ സുപ്രീംകോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്.
Keywords: Covid - 19, Restrictions, Shop, Government
COMMENTS