The Kannur Police has filed an application in the Kannur Judicial First Class Magistrate's Court seeking cancellation of the bail of the E Bull Jet
കണ്ണൂര്‍ : വിവാദ യൂട്യൂബര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കണ്ണൂര്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചു.
പൊതുമുതല്‍ നശിപ്പികല്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ പ്രതികളായ ഇവരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നും പൊലീസ് അപേക്ഷയില്‍ ആവശ്യപ്പെടുന്നു.
കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന വകുപ്പുകൂടി ഇവര്‍ക്കെതിരേ ചുമത്താനാണ് തീരുമാനം. പൊലീസിന്റെ അപേക്ഷ കോടതി ചെവ്വാഴ്ച പരിഗണിക്കും.
കളക്ടറേറ്റിലെ ആര്‍.ടി.ഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇവര്‍ക്കു ഒരു ദിവസത്തെ ജയില്‍ വാസത്തിനു ശേഷം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഇവരുടെ വാഹനമായ നെപ്പോളിയനില്‍ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളാണെന്നു ആര്‍ടിഒ അധികൃതര്‍ പറഞ്ഞിരുന്നു. വാഹനത്തിന്റെ നിറം മാറ്റിയതുവഴി ഹൈക്കോടതി വിധി ലംഘിച്ചു, ആഡംബര നികുതിയില്‍ വന്ന വ്യത്യാസമനുസരിച്ചുള്ള തുക അടച്ചില്ല, വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനില്‍ക്കുന്ന പാര്‍ട്ട്‌സ് പാടില്ല എന്ന നിയമം വിഗണിച്ചു, സെര്‍ച്ച് ലൈറ്റ് ഘടിപ്പിച്ചു തുടങ്ങിയവയാണ് ഇവര്‍ക്കെതിരായ കുറ്റങ്ങള്‍.
Summary: The Kannur Police has filed an application in the Kannur Judicial First Class Magistrate's Court seeking cancellation of the bail of the controversial YouTubers e-Bulljet brothers.
COMMENTS