At the Paralympics, India's Sumit Antil won gold in the javelin throw with a world record of 68.55 meters. Sumit broke the world record three times
ടോക്കിയോ: പാരാലിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സുമിത് ആന്റില്‍ 68.55 മീറ്റര്‍ എറിഞ്ഞ് ലോക റെക്കാഡോടെ സ്വര്‍ണം നേടി.
പുരുഷന്മാരുടെ എഫ് 64 ജാവലിന്‍ ത്രോ വിഭാഗത്തില്‍ മൂന്ന് തവണയാണ് സുമിത് ഇന്ന് ലോക റെക്കാഡ് തകര്‍ത്തത്.
ആദ്യ ശ്രമത്തില്‍ 66.95 മീറ്റര്‍ എറിഞ്ഞ് പുതിയ ലോക റെക്കാഡ് സൃഷ്ടിച്ചു. രണ്ടാം തവണ ആ റെക്കാഡ് മറികടന്ന പ്രകടനം നടത്തി.
അഞ്ചാം റൗണ്ടില്‍ വീണ്ടും പുതിയ ലോക റെക്കാഡ് സൃഷ്ടിച്ചുകൊണ്ട്, 68.55 മീറ്റര്‍ എറിഞ്ഞു.
സുമിതിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരമായ സന്ദീപ് ചൗധരി 62.20 മീറ്റര്‍ എറിഞ്ഞ് നാലാം സ്ഥാനത്തെത്തി.
ഓസ്ട്രേലിയന്‍ താരം മൈക്കല്‍ ബറിയന്‍ 66.29 മീറ്റര്‍ എറിഞ്ഞ് വെളളി നേടി. ശ്രീലങ്കയുടെ ദുലന്‍ കൊടിതുവാക്കുവിനാണ് വെങ്കലം.
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ്ങില്‍ ഇന്ത്യയുടെ അവനി ലെഖാര സ്വര്‍ണം നേടിയിരുന്നു. 249.6 എന്ന പാരാലിമ്പിക്സ് റെക്കോര്‍ഡോടെയാണ് അവനിയുടെ നേട്ടം.
ചൈനയുടെ കുയിപ്പിംഗ് ഴാങ് (248.9) വെള്ളിയും ഉക്രെയ്നിന്റെ ഇറിന ഷ്ചെറ്റ്നിക് ആകെ (227.5) വെങ്കലവും നേടി.
പാരാലിമ്പിക്സ് ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണമാണിത്. 2018 ല്‍ ഇരിന ഷ്ചെറ്റ്നിക് സൃഷ്ടിച്ച ലോക റെക്കോര്‍ഡിനൊപ്പമാണ് അവനിയും എത്തിയിരിക്കുന്നത്.
1972 -ല്‍ നീന്തല്‍ താരം മുര്‍ളികാന്ത് പെറ്റ്കാര്‍, 2004 ലും 2006 ലും ജാവലിന്‍ ത്രോ താരം ദേവേന്ദ്ര ജജാരിയ, 2016 -ല്‍ ഹൈജമ്പര്‍ തങ്കവേലു മാരിയപ്പന്‍ എന്നിവര്‍ക്ക് ശേഷം പാരാലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന നാലാമത്തെ ഇന്ത്യന്‍ അത്‌ലറ്റാണ് അവനി ലെഖാര.
COMMENTS