India wins gold at Tokyo Paralympics. India's Avani Lekhara won gold in the 10m Air Rifle Standing category
ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്‌സില്‍ തിങ്കളാഴ്ച നടന്ന വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ്ങില്‍ ഇന്ത്യയുടെ അവനി ലെഖാര സ്വര്‍ണം നേടി. 249.6 എന്ന പാരാലിമ്പിക്‌സ് റെക്കോര്‍ഡോടെയാണ് അവനിയുടെ നേട്ടം.
ചൈനയുടെ കുയിപ്പിംഗ് ഴാങ് (248.9) വെള്ളിയും ഉക്രെയ്‌നിന്റെ ഇറിന ഷ്‌ചെറ്റ്‌നിക് ആകെ (227.5) വെങ്കലവും നേടി.
പാരാലിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണമാണിത്. 2018 ല്‍ ഇരിന ഷ്‌ചെറ്റ്‌നിക് സൃഷ്ടിച്ച ലോക റെക്കോര്‍ഡിനൊപ്പമാണ് അവനിയും എത്തിയിരിക്കുന്നത്. അവനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ അനുമോദനമറിയിച്ചു.
1972 -ല്‍ നീന്തല്‍ താരം മുര്‍ളികാന്ത് പെറ്റ്കാര്‍, 2004 ലും 2006 ലും ജാവലിന്‍ ത്രോ താരം ദേവേന്ദ്ര ജജാരിയ, 2016 -ല്‍ ഹൈജമ്പര്‍ തങ്കവേലു മാരിയപ്പന്‍ എന്നിവര്‍ക്ക് ശേഷം പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന നാലാമത്തെ ഇന്ത്യന്‍ അത്ലറ്റാണ് അവനി ലെഖാര.
എസ്എച്ച് 1 റൈഫിള്‍ വിഭാഗത്തില്‍ താരങ്ങളില്‍ ചിലര്‍ നിന്നു കൊണ്ടു തന്നെ മത്സരിക്കുമ്പോള്‍ അംഗവൈകല്യം രൂക്ഷമായുള്ളവര്‍ വീല്‍ ചെയറില്‍ ഇരുന്നാണ് മത്സരിക്കുക. അവനിയും ഇരുന്നുകൊണ്ടാണ് തോക്കേന്തിയത്.
Summary: India wins gold at Tokyo Paralympics. India's Avani Lekhara won gold in the 10m Air Rifle Standing category. With this, Avani Lekhara became the first Indian woman to win gold in the Paralympics.
COMMENTS