India win bronze medal in hockey
ടോക്കിയോ: ഹോക്കിയില്‍ മിന്നുന്ന വിജയം സ്വന്തമാക്കി ഇന്ത്യ. ആവേശകരമായ പ്രകടനത്തിനൊടുവില്‍ ഹോക്കിയില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടി. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷിന്റെ അത്യുജ്വല പ്രകടനത്തിനൊടുവിലാണ് ഇന്ത്യ ചരിത്രമെഴുതിയത്.
41 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ഹോക്കിയില്‍ തിളങ്ങുന്നത്. 1980 ല്‍ മോസ്‌കോ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിയശേഷം ഇതുവരെ ഇന്ത്യയ്ക്ക് മെഡല്‍ നേടാനായിരുന്നില്ലെന്നതും ഈ വിജയത്തിന് മാറ്റുകൂട്ടുന്നു.
ശക്തരായ ജര്‍മ്മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഈ സുവര്‍ണനേട്ടം സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി സിമ്രാന്‍ജീത് സിങ് ഇരട്ടഗോളും ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ്, രൂപന്‍ സിങ് എന്നിവര്‍ ഓരോ ഗോളും നേടി.
ശക്തമായി എതിര്‍ത്തുനിന്ന ജര്‍മനിക്ക് അവസാന അഞ്ചു മിനിറ്റില്‍ രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചതു രണ്ടും തടുത്ത് മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷ് ഇന്ത്യയ്ക്ക് ടോക്കിയോയില്‍ വിജയകിരീടം ചൂടാന്‍ അവസരമൊരുക്കി.
Keywords: Hockey, India, Bronze medal, Germany
COMMENTS