India holds talks with Taliban leaders in Doha.
ദോഹ: താലിബാന്‍ നേതൃത്വവുമായി ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദോഹയില്‍ വച്ചു ചര്‍ച്ച നടത്തി ഇന്ത്യ. താലിബാനുമായി ഇന്ത്യ നേരത്തേ ചര്‍ച്ച നടത്തിയെന്നു വാര്‍ത്ത വന്നിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നില്ല.
ഇക്കുറി വിദേശകാര്യ മന്ത്രാലയമാണ് ചര്‍ച്ച നടത്തിയ വിവരം പുറത്തുവിട്ടിരിക്കുന്നത്. അഫ്ഗാനില്‍ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് താലിബാനോട് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തലും ദോഹയിലുള്ള താലിബാന്റെ ഉപമേധാവി ഷേര്‍ മുഹമ്മദ് അബ്ബാസ് നെക്‌സായും തമ്മിലായിരുന്നു ചര്‍ച്ച.
താലിബാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ചര്‍ച്ച നടത്തിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയ്ക്കെതിരായ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കരുതെന്ന് ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്ത്യയുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നതായും ഇന്ത്യയുമായുള്ള സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങള്‍ പ്രധാനമണെന്നും ഷേര്‍ മുഹമ്മദ് അബ്ബാസ് നെക്‌സായ് പറഞ്ഞു.
താലിബാന്‍ ഭരണകൂടത്തോട് ഇന്ത്യ എന്തു സമീപനമായിരിക്കും സ്വീകരിക്കുകയെന്ന് ലോകം ഉറ്റുനോക്കുന്നുണ്ട്. അമേരിക്ക അഫ്ഗാനില്‍ നിന്നു പുറത്തുപോകുമ്പോള്‍ മേഖലയില്‍ അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടുകള്‍ പ്രധാനമാകും. ഇതേസമയം, താലിബാന്‍ ഭരണം പിടിച്ചതിനു പിന്നാലെ കശ്മീരില്‍ ഭീകരപ്രവര്‍ത്തനം ഊര്‍ജ്ജിതമാകുമെന്ന ആശങ്കയും ഇന്ത്യയ്ക്കുണ്ട്. ഇതിന് പാകിസ്ഥാനും ചൈനയും വളം വയ്ക്കുകയും ചെയ്യും.
COMMENTS