The Union Home Ministry has said that the existing Covid control norms in the country have been extended for another month
ന്യൂഡല്‍ഹി: രാജ്യത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ ഒരു മാസത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആവശ്യമെന്നുവന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും കേന്ദ്രം വ്യക്തമാക്കി.
രാജ്യത്ത് ഇപ്പോള്‍ ഉത്സവ സീസണാണ്. ഇതു പരിഗണിച്ച് ആള്‍ക്കൂട്ടം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
ഒന്നുരണ്ട് സംസ്ഥാനങ്ങളിലെ വ്യാപനം ഒഴിച്ചുനിര്‍ത്തിയാല്‍ രാജ്യത്ത് പൊതുവില്‍ കൊവിഡ് നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അഭിപ്രായപ്പെട്ടു.
ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കയുളവാക്കുന്നതാണ്. വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ രോഗം നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ വേഗം കൈക്കൊള്ളണം. ഇതിന് പ്രാദേശിക തലത്തിലെ നടപടികളായിരിക്കും ഫലപ്രദമെന്നും കത്തില്‍ പറയുന്നു.
Summary: The Union Home Ministry has said that the existing Covid control norms in the country have been extended for another month. The Center also said that states could impose local restrictions if necessary.
COMMENTS