In Olympic hockey semi-finals, Indian women lost 2-1 to world number two Argentina
ടോക്യോ : ഒളിമ്പിക്സ് ഹോക്കിയില്‍ പുരുഷന്മാരുടെ വഴിയേ തന്നെ ഇന്ത്യന്‍ വനിതകളും. സെമിയില്‍ ലോക രണ്ടാം റാങ്കുകാരായ അര്‍ജന്റീനയോട് 2 -1ന് ഇന്ത്യ പരാജയപ്പെട്ടു.
മൂന്നുവട്ടം ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ ക്വാര്‍ട്ടറില്‍ തകര്‍ത്ത ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ കളിക്കളത്തിലിറങ്ങിയത്. പൊരുതി കളിച്ചെങ്കിലും ഇന്ത്യന്‍ വനിതകള്‍ക്കു ജയത്തിലേക്ക് എത്താനായില്ല.
ഇന്ത്യയുടെ ഗുര്‍ജിത് കൗറായിരുന്നു ആദ്യ ഗോള്‍ നേടിയത്. എന്നാല്‍, അര്‍ജന്റീനയുടെ ക്യാപ്ടന്‍ മരിയ നോയല്‍ ബരിയോനുവേനോ ഇരട്ട ഗോളുകളിലൂടെ ഇന്ത്യയുടെ ഫൈനല്‍ സ്വപ്‌നങ്ങള്‍ തച്ചുടച്ചു.
ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം അസാധാരണ മികവോടെ അര്‍ജന്റീന കളിയിലേക്കു തിരിച്ചുവരികയായിരുന്നു.
വെങ്കല മെഡലിനായി ഇന്ത്യയ്ക്ക് ഇനി അടുത്ത മത്സരം ബാക്കിയുണ്ട്.
Summary: In Olympic hockey, Indian women follow in the footsteps of men. In the semi-finals, India lost 2-1 to world number two Argentina. India came into the match confident of beating three-time champions Australia in the quarterfinals. Despite battling, the Indian women could not win.
COMMENTS