The Government has revised the timetable for the Higher Secondary and Vocational Higher Secondary first year examinations ,says Minister V Sivankutty
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യത്തെ തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ ടൈംടേബിള്‍ സര്‍ക്കാര്‍ പുതുക്കി.
സെപ്റ്റംബര്‍ ആറു മുതല്‍ 27 വരെയാണ് പുതുക്കിയ ടൈംടേബിള്‍ പ്രകാരം പരീക്ഷ. ഒരു പരീക്ഷ കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തെ ഇടവേളയ്ക്കു ശേഷം അടുത്ത പരീക്ഷ എന്ന നിലയിലാണ് ക്രമീകരണം.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിയാണ് ടൈംടേബിള്‍ പുതുക്കിയ വിവരം അറിയിച്ചത്. അധ്യാപകരും നിയമസഭാംഗങ്ങളും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
സെപ്റ്റംബര്‍ ആറു മുതല്‍ 16 വരെയായിരുന്നു ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്. ഇതാണ് 27 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
കുട്ടികള്‍ക്ക് പരീക്ഷാ ദിനങ്ങള്‍ക്കിടയില്‍ പഠിക്കാനുള്ള സമയം കുറയും എന്ന ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകുമെന്നാണ് കരുതുന്നതെന്നു മന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആവശ്യാനുസരണം ചോദ്യങ്ങള്‍ തിരഞ്ഞെടുക്കാനും ഉത്തരം എഴുതാനും അവസരം ഒരുക്കുന്ന വിധം അധികം ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തി. 80 സ്‌കോറുള്ള പരീക്ഷയ്ക്ക് 160 സ്‌കോര്‍, 60 സ്‌കോറുള്ളതിന് 120 സ്‌കോര്‍, 40 സ്‌കോറുള്ളതിന് 80 സ്‌കോര്‍ എന്ന കണക്കിലാണ് ചോദ്യങ്ങള്‍ ഉണ്ടായിരിക്കുക. ഇതില്‍ നിന്ന് ഓരോ വിഭാഗത്തിലും നിര്‍ദ്ദേശിച്ചിട്ടുള്ള നിശ്ചിത എണ്ണം ചോദ്യങ്ങള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് ഉത്തരമെഴുതാന്‍ അവസരം ഉണ്ടായിരിക്കും. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയാല്‍ അവയില്‍ നിന്നു മികച്ച സ്‌കോര്‍ ലഭിച്ച നിശ്ചിത എണ്ണം പരിഗണികക്കും.
എസ് സി ഇ ആര്‍ ടി നിശ്ചയിച്ച ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങളില്‍ നിന്നുതന്നെ മുഴുവന്‍ സ്‌കോറും നേടാന്‍ കുട്ടിയെ സഹായിക്കും വിധം ആവശ്യാനുസരണം ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉണ്ടാകും. അഭിരുചിക്കനുസരിച്ച് ഉത്തരമെഴുതാന്‍ കുട്ടികളെ സഹായിക്കുന്നതിന് മറ്റു പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അധികമായി ഓപ്ഷന്‍ അനുവദിക്കുമ്പോള്‍ ചോദ്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കും. ഇവ വായിച്ച് മനസ്സിലാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരുന്നതുകൊണ്ട് സമാശ്വാസ സമയം 20 മിനിറ്റ് ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
COMMENTS