High court is about KEAM result & ranklist
കൊച്ചി: കേരള എന്‍ജിനീയറിങ്, ആര്‍കിടെക്ചര്‍ ആന്‍ഡ് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ (കീം) ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. വിഷയത്തില്‍ ഇടക്കാല വിധിയാണ് വന്നിരിക്കുന്നത്. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ കീമിന്റെ പരീക്ഷാഫലവും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കരുതെന്നാണ് ഹൈക്കോടതി വിധി.
പ്രവേശന പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം റാങ്ക് ലിസ്റ്റ് തയ്യാറാക്കണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. കോവിഡ് പശ്ചാത്തലത്തില്‍ വാര്‍ഷിക പരീക്ഷ നടക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ പ്ലസ് ടു മാര്‍ക്കുകൂടി റാങ്ക് ലിസ്റ്റിന് പരിഗണിക്കുന്നത് ഒരു വിഭാഗം വിദ്യാര്‍ത്ഥികളോടു കാട്ടുന്ന അനീതിയാണെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. ഇതോടെ വരുന്ന വ്യാഴാഴ്ച നടക്കാനിരിക്കുന്ന കീമിന്റെ പരീക്ഷാഫലവും റാങ്ക് ലിസ്റ്റും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും.
Keywords: High court, KEAM result & ranklist, CBSE
COMMENTS