Health minister about covid defence in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാട്ടാന്‍ ശ്രമം നടക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം തകര്‍ന്നു എന്നു കാണിക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും ചില മാധ്യമങ്ങളും ഇതിനു കൂട്ടുനില്‍ക്കുന്നുയെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ രോഗികളുടെ എണ്ണം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നും മറ്റുള്ള സംസ്ഥാനങ്ങളില്‍ 100 കേസില്‍ ഒന്നൊക്കെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയ ശരാശരി 33 കേസില്‍ ഒന്ന് ആണെന്നും എന്നാല്‍ കേരളത്തില്‍ ആറില്‍ ഒന്ന് എന്നാണ് ഐ.സി.എം.ആര്‍ പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിനായി മുന്നൊരുക്കം നടത്തിക്കഴിഞ്ഞെന്നും മറ്റുള്ള എല്ലാ സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.
Keywords: Health minister, Kerala, Defence, ICMR
COMMENTS