A video post of the head of the Kabul gurudwara says that he has ensured the safety of the Sikhs and Hindus trapped in Afghanistan
ന്യൂഡല്‍ഹി: അഫ് ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന സിഖുകാരും ഹിന്ദുക്കളും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയെന്നും കാബൂള്‍ ഗുരുദ്വാര മേധാവിയുടെ വീഡിയോ പോസ്റ്റ്.
ഭയമോ ഉത്കണ്ഠയോ തോന്നുന്നില്ലെന്ന് കാബൂള്‍ ഗുരുദ്വാര മേധാവിയുടെ വീഡിയോ പ്രസ്താവന അകാലിദളിന്റെ വക്താക്കക്കളാണ് പുറത്തുവിട്ടത്. ഭീഷണിപ്പെടുത്തി എടുത്തതാണോ വീഡിയോ എന്നു വ്യക്തമല്ല.
തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നുവെന്നും ഇപ്പോള്‍ ജീവനെയും സ്വത്തിനെയും കുറിച്ച് ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന പേടിയുണ്ടായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
76 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിരവധി പുരുഷന്മാരെ കാണാം. അവരില്‍ ചിലര്‍ താലിബാന്‍ അംഗങ്ങളാണെന്ന് തോന്നുന്നുണ്ട്. വീഡിയോയിലെ സിഖുകാര്‍ ആ ഗുരുദ്വാരയില്‍ നിന്നുള്ളവരാണോ എന്നുപോലും വ്യക്തമല്ല.
അല്‍ ജസീറയുടെ ഒരു വാര്‍ത്താ റിപ്പോര്‍ട്ടിന്റെ ഭാഗമെന്ന് തോന്നിക്കുന്നതാണ് വീഡിയോ. അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റിന്റെ പൊളിറ്റിക്കല്‍ ഓഫീസ് വക്താവ് എം നയീം ഇതു ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
താലിബാന്‍ നേതാക്കള്‍ ഹിന്ദുക്കളെയും സിഖുകാരെയും കണ്ടിരുന്നുവെന്നും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് കൂടിയായ അകാലിദളിന്റെ മഞ്ജീന്ദര്‍ സിംഗ് സിര്‍സയും ട്വീറ്റ് ചെയ്തു. കാബൂള്‍ ഗുരുദ്വാരയുമായി തങ്ങള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
20 വര്‍ഷങ്ങള്‍ക്ക് ശേഷം അഫ് ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയത് ഇതര മത വിഭാഗങ്ങള്‍ക്ക് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ ഒരു ഗുരുദ്വാരയില്‍ കുടുങ്ങിക്കിടക്കുന്ന ഇരുനൂറോളം സിഖുകാര്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരെയും ഉടന്‍ ഒഴിപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു. അവരുടെ സുരക്ഷിതമായ ഒഴിപ്പിക്കല്‍ ഉറപ്പാക്കാന്‍ ആവശ്യമായ ഏതു സഹായവും നല്‍കാന്‍ തന്റെ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Summary: A video post of the head of the Kabul gurudwara says that he has ensured the safety of the Sikhs and Hindus trapped in Afghanistan. Akali Dal spokespersons released a video statement from the Kabul gurudwara chief saying he did not feel any fear or anxiety. It is not clear whether the video was taken under threat.
COMMENTS