he Kerala High Court stayed the inclusion of the Christian Nadar community in the OBC list, citing that the state government did not have the power
കൊച്ചി: പുതിയ വിഭാഗങ്ങളെ ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തിയത് ഹൈക്കോടതി സ്റ്റേ ചെയ്തു.
രാഷ്ട്രപതിക്കാണ് ഒ.ബി.സി പട്ടികയില്‍ മാറ്റം വരുത്താന്‍ അധികാരമെന്നു പിന്നാക്ക സമുദായ ഫെഡറേഷന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് സംവരണ വിഭാഗങ്ങളെ നിര്‍ണയിക്കാനുള്ള അധികാരമില്ലെന്ന സുപ്രിംകോടതി വിധി ഉദ്ധരിച്ചാണ് ഹൈക്കോടതി നടപടി.
നാടാര്‍ ക്രിസ്ത്യന്‍ വിഭാഗത്തെ 2021 ഫെബ്രുവരി ആറാം തീയതിയാണ് ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് എടുത്ത ഈ തീരുമാനത്തിനെതിരേപിന്നാക്ക സമുദായ സംഘടനാ നേതാവ് എസ് കുട്ടപ്പന് ചെട്ട്യാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
നിലവില്‍ 73 സമുദായങ്ങള്‍ ഒ.ബി.സി പട്ടികയിലുണ്ട്. ക്രിസ്ത്യന്‍ നാടാര്‍ സമുദായം കൂടി ഉള്‍പ്പെടുന്നതോടെ സംവരണത്തോത് കുറയുമെന്നും കേന്ദ്രത്തിന്റെ അധികാരമാണ് സംസ്ഥാനം പ്രയോഗിച്ചിരിക്കുന്നതെന്നുമായിരുന്നു ഹര്ജിക്കാരന് വാദിച്ചത്.
കേരള പിന്നാക്ക കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട നാടാര്‍ സമുദായങ്ങള്‍ക്ക് ഒ.ബി.സി സംവരണം നല്കാന് മന്ത്രിസഭ തീരുമാനിച്ചിരുന്നത്.
തെക്കന്‍ കേരളത്തിലെ പ്രബല വിഭാഗമായ നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തെ ഒപ്പം നിറുത്തി ജയമുറപ്പിക്കാനുള്ള നീക്കമായി ഇതു വിലയിരുത്തപ്പെട്ടിരുന്നു. തിരുവനന്തപുരം ജില്ലയില്‍ പ്രത്യേകിച്ചു നാടാര്‍ ക്രിസ്ത്യന്‍ വോട്ട് ഇക്കുറി ഇടതു മുന്നണിക്ക് അനുകൂലമായി വീണതായും വ്യക്തമായിരുന്നു.
Summary: The Kerala High Court stayed the inclusion of the Christian Nadar community in the OBC list, citing that the state government did not have the power to add new sections.
The Government of Kerala has decided to include the Nadar Christian community in the OBC list on February 6, 2021. Community leader S Kuttappan Chetty had approached the high court against the decision taken before the elections.
COMMENTS