Govt changes Kerala's Covid control norms . Accordingly, lock-down will be imposed on areas with a weekly infection population ratio (WIPR) above eigh
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. ഇതനുസരിച്ച് പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്‌ളിയു ഐ പി ആര്‍) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തും. ഇന്നു സംസ്ഥാനത്ത് രോഗ സ്ഥിരീകരണ നിരക്ക് 15.91 എത്തുകയും 21,119 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ വീണ്ടും ഉണര്‍ന്നത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 14ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടെയ്മെന്റ് സോണുകള്‍ അന്‍പത് ശതമാനം വര്‍ധിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ വീട്ടിലില്ലെങ്കില്‍ കടകളില്‍ പോകുന്നവര്‍ക്ക് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് മറ്റുമാര്‍ഗമില്ലെങ്കില്‍ കടയില്‍ പോകാം.
ബീച്ചുകളില്‍ നിയന്ത്രണമുണ്ടാകും. ഓണത്തിന് ആള്‍ക്കൂട്ടമുണ്ടാക്കുന്ന പരിപാടികള്‍ അനുവദിക്കില്ല. ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ വഴിയോര കച്ചവടം നടത്താന്‍ അനുമതി നല്കൂ.
പ്രതിദിനം 15,000 പേര്‍ക്ക് ശബരിമലയില്‍ മാസപൂജയ്ക്ക് പ്രവേശിക്കാമെന്നും കോിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.
Summary: Govt changes Kerala's Covid control norms . Accordingly, lock-down will be imposed on areas with a weekly infection population ratio (WIPR) above eight. The government has woken up today with the confirmation rate in the state reaching 15.91 and 21,119 more cases being confirmed.
COMMENTS