In Thiruvananthapuram, the fish basket of Maria Pushpath, a native of Valiyathura, was snatched by an SI and a policeman of the Karamana police
തിരുവനന്തപുരം : തലസ്ഥാനത്ത് കരമനയില്‍ വഴിയോര കച്ചവടക്കാരിയുടെ മീന്‍ കരമന പൊലീസ് സ്റ്റേഷനിലെ എസ് ഐയും പൊലീസുകാരനും ചേര്‍ന്നു തട്ടിയെറിഞ്ഞതായി പരാതി.
വലിയതുറ സ്വദേശി മരിയ പുഷ്പത്തിന്റെ മീന്‍ കുട്ടയാണ് പൊലീസ് തട്ടിയെറിഞ്ഞത്. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ആന്റണി രാജുവിന് പരാതി നല്‍കിയതായി മരിയ പുഷ്പം പറഞ്ഞു.
ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലെന്നും അസുഖബാധിതയാണെന്നും കരഞ്ഞുപറഞ്ഞിട്ടും കരമന സ്റ്റേഷനിലെ എസ്ഐയും മറ്റൊരു പൊലീസുകാരനും ചേര്‍ന്നു മീന്‍ വലിച്ചെറിയുകയായിരുന്നുവെന്നു മന്ത്രിക്കു കൊടുത്ത പരാതിയില്‍ പറയുന്നു.
ഇതിനിടെ, മരിയയുടെ സങ്കട സ്ഥിതി കണ്ട്, നഷ്ടമായ മീനിന്റെ പണം പിരിച്ചുകൊടുക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടപടിയെടുക്കുമെന്ന് സ്ഥലത്തെത്തിയ ഫോര്‍ട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസ് അധികൃതര്‍ പറഞ്ഞു. കരമന പൊലീസിലെ മറ്റ് ഉദ്യോഗസ്ഥരും വിഷയം മന്ത്രിയുടെ മുന്നിലെത്തിയതോടെ ഒത്തുതീര്‍പ്പിനായി ശ്രമം ആരംഭിച്ചിട്ടുണ്ട്.
ആറ്റിങ്ങലില്‍ വഴിയോരത്ത് മീന്‍ കച്ചവടം നടത്തിയ സ്ത്രീയെ പിടിച്ചുതള്ളുകയും മീന്‍ കുട്ട എടുത്തെറിയുകയും ചെയ്തത് വലിയ വിവാദമായിരുന്നു. ഈ സംഭവത്തില്‍ കുറ്റക്കാരായ നഗരസഭാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Summary: In Thiruvananthapuram, the fish basket of Maria Pushpam, a native of Valiyathura, was snatched by an SI and a policeman of the Karamana police station. Maria Pushpam said she had lodged a complaint with Minister Antony Raju, who is also the MLA of the place.
COMMENTS