Etihad Airlines to operate flights from Kochi and Thiruvananthapuram to Abu Dhabi from today. Air India is also ready for the service
അബുദാബി: കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയര്‍ലൈന്‍സ് വിമാന സര്‍വീസ് ഇന്നു മുതല്‍. എയര്‍ ഇന്ത്യയും സര്‍വീസിന് സജ്ജരായിട്ടുണ്ട്.
ഇതിനു പുറമേ, ചെന്നൈ, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നും സര്‍വീസുണ്ടാകും. സര്‍വീസ് പത്താം തീയതി മുതല്‍ ആരംഭിക്കാനാണ് എയര്‍ ഇന്ത്യയും ഇത്തിഹാദും അറിയിച്ചിരുന്നത്. ഇതിനിടെ, യാത്രക്കാരുടെ എണ്ണം കൂടിയതും നിയന്ത്രണത്തില്‍ അബുദാബി ഇളവു വരുത്തിയുതും മുന്‍നിറുത്തി ശനിയാഴ്ചയ്ക്കും തിങ്കളാഴ്ച്ചയ്ക്കുമിടയില്‍ സര്‍വീസ് ഭാഗികമായി പുനഃസ്ഥാപിക്കാന്‍ തീരുമാനമാവുകയായിരുന്നു.
യുഎഇയില്‍നിന്ന് കോവിഡ് വാക്സിന്‍ സ്വീകരിച്ച താമസ വീസക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രവേശനം. ദുബായ് ഒഴികെയുള്ള എമിറേറ്റിലേക്ക് വരുന്നവര്‍ക്ക് ഫെഡറല്‍ അതോറിറ്റിയുടെ (ഐസിഎ) അനുമതി ആവശ്യമുണ്ട്. ദുബായിലേക്ക് വരുന്നവര്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഒഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സിന്റെ (ജിഡിആര്‍എഫ്എ) അനുമതി ആവശ്യമാണ്.
അബുദാബിയില്‍ വന്നിറങ്ങുന്നവര്‍ പത്തുദിവസം സമ്പര്‍ക്കവിലക്കില്‍ കഴിയേണ്ടതുണ്ട്. ഈ കാലയളവില്‍ വിമാനത്താവളത്തില്‍ നിന്നു നല്‍കുന്ന ട്രാക്കിങ് റിസ്റ്റ് ബാന്‍ഡ് ധരിക്കുകയും വേണം. പിസിആര്‍ പരിശോധനയ്ക്കു ശേഷമായിരിക്കും പൊതു ജീവിതത്തിലേക്കു പ്രവേശിക്കാന്‍ അനുവദിക്കുക.
Summary: Etihad Airlines to operate flights from Kochi and Thiruvananthapuram to Abu Dhabi from today. Air India is also ready for the service.
COMMENTS