England beat India by an innings and 76 runs in the Leeds Test. On the fourth day, the Indian batsmen collapsed in just two hours
സ്‌കോര്‍: ഇന്ത്യ 78, 278, ഇംഗ്ലണ്ട് 432
ലീഡ്‌സ് : ലോര്‍ഡ്‌സില്‍ വാലറ്റം പൊരുതി വന്‍ വിജയം നേടിയെങ്കില്‍ ലീഡ്‌സില്‍ ഇന്നിംഗ്‌സ് പരാജയത്തിന്റെ മാനക്കേടുമായി വിരാട് കോലിയും കൂട്ടരും.
ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ ഇന്നിംഗ്‌സിനും 76 റണ്‍സിനും ഇംഗ്‌ളണ്ട് പരാജയപ്പെടുത്തി. നാലാം ദിനം കേവലം രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഇന്ത്യന്‍ ചീട്ടുകൊട്ടാരം തകര്‍ന്നടിഞ്ഞത്.
മൂന്നാം ദിവസം ചെറുത്തുനില്‍ക്കുന്ന ഇന്ത്യയെയാണ് കണ്ടതെങ്കില്‍ നാലാം ദിനം അടിമുടി പതറിപ്പോയ ബാറ്റിംഗ് നിരയായിരുന്നു കാണാനായത്.
354 റണ്‍സിന്റെ ലീഡായിരുന്നു ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്‌ളണ്ട് നേിടിയത്. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 278 റണ്‍സിന് പുറത്തായി. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയത്തോടെ നില്‍ക്കുന്നു.
ഇന്ന് ബാറ്റിംഗിന് പുജാരയും കോലിയും ഇറങ്ങുമ്പോള്‍ ഇന്ത്യ വലിയ പ്രതീക്ഷയിലായിരുന്നു. ഇന്ന് ഒരു റണ്‍ പോലും നേടാനാവതെ പുജാര തരികെ പോയി. 189 പന്തില്‍ നിന്ന് 15 ഫോറുകള്‍ സഹിതം 91 റണ്‍സാണ് പുജാര നേടിയത്.
തലേന്നാള്‍ 90 കടന്നശേഷം പിറ്റേന്ന് ഒരു റണ്‍ പോലും എടുക്കാനാവാതെ മടങ്ങുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന പേര് ചേതേശ്വര്‍ പൂജാര സ്വന്തമാക്കി. തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാതെ പൂജാര പുറത്താകുന്നത് ആറാം തവണയാണ്. അഞ്ച് തവണ ഇങ്ങനെ പുറത്തായിട്ടുള്ള രാഹുല്‍ ദ്രാവിഡിനെ പൂജാര മാനക്കേടിന്റെ റെക്കോഡില്‍ നിന്നു രക്ഷിക്കുകയും ചെയ്തു.
പുജാര പോയതോടെ ക്യാപ്റ്റന്‍ വിരാട് കോലിയിലായി ഇന്ത്യയുടെ പ്രതീക്ഷ.
പക്ഷേ, 125 പന്തില്‍നിന്ന് എട്ടു ഫോറുകളോടെ 55 റണ്‍സെടുത്ത് പിന്നാലെ കോലിയും കൂടാരം കയറി.An unbelievable effort from our bowlers! 💪
— England Cricket (@englandcricket) August 28, 2021
Full highlights 👇
സ്‌കോര്‍ 46ല്‍ നില്‍ക്കെ ജയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ ബട്‌ലര്‍ ക്യാച്ചെടുത്ത് കോലി പുറത്തായതായി അംപയര്‍ വിധിച്ചു. കോലി ക്രീസ് വിട്ടെങ്കിലും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന അജിന്‍ക്യ രഹാനെ നിര്‍ബന്ധിച്ച് ഡിആര്‍എസ് എടുപ്പിച്ചു. അതു ഫലം കാണുകയും ചെയ്തു. റീപ്ലേയില്‍ പന്ത് ബാറ്റില്‍ തട്ടിയില്ലെന്ന് വ്യക്തമായതോടെ കോലി തിരികെ കളിയിലേക്കു വന്നു. പക്ഷേ, അധിക നേരം ആ സന്തോഷം നീണ്ടില്ല. ആകെയുണ്ടായ മെച്ചം ഡിആര്‍എസ് എടുക്കാന്‍ അറിയാത്ത ക്യാപ്ടനെന്ന ആക്ഷേപം തത്കലത്തേയ്ക്കു മാറിക്കിട്ടി. 2017നുശേഷം ആദ്യമായി ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലി വിജയകരമായി ഒരു റിവ്യൂ എടുക്കുന്നത് എല്ലാവര്‍ക്കും കാണാനായി.
കോലിക്കു പിന്നാലെ വന്നവരെല്ലാം തിരികെ പോകാനുള്ള ധൃതിയിലാരുന്നു. കെ.എല്‍. രാഹുല്‍ (എട്ട്), അജിന്‍ക്യ രഹാനെ (10), ഋഷഭ് പന്ത് (ഒന്ന്), രവീന്ദ്ര ജഡേജ (30), മുഹമ്മദ് ഷമി (ആറ്), ഇഷാന്ത് ശര്‍മ (2), മുഹമ്മദ് സിറാജ് (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. , ജസ്പ്രീത് ബുമ്ര ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
ഒലി റോബിന്‍സണായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചത്. റോബിന്‍സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ക്രെയ്ഗ് ഓവര്‍ട്ടന്‍ മൂന്നു വിക്കറ്റ് നേടി. ജയിംസ് ആന്‍ഡേഴ്‌സന്‍, മോയിന്‍ അലി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
മൂന്നാം ദിനത്തില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലിയല്‍ നിന്നായിരുന്നു ഇന്ത്യയുടെ കൂട്ടത്തകര്‍ച്ച.
COMMENTS