Ebuljet brothers Ebin and Libin, who made a lot of controversies, were released on bail from the Kannur sub-jail
കണ്ണൂര്‍: ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഇ ബുള്‍ ജെറ്റ് യൂട്യൂബര്‍മാരായ എബിനും ലിബിനും ജാമ്യം നേടി കണ്ണൂര്‍ സബ് ജയിലില്‍നിന്നു പുറത്തിറങ്ങി.
ആര്‍ടിഒ ഓഫിസില്‍ അതിക്രമിച്ചു കയറിയെന്നും പൊതു മുതല്‍ നശിപ്പിച്ചുവെന്നുമുള്ള കേസിലാണ് അറസ്റ്റിലായി ഇരുവരും ജയിലിലായത്. കണ്ണൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നേടി പുറത്തിറങ്ങിയ ഇരുവരും മാധ്യമങ്ങളോടു പ്രതികരിച്ചില്ല.
കലാപാത്തിന് ആഹ്വനം നല്കിയെന്നതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഇവര്‍ക്കെതിരേ കേസുണ്ട്. എത്ര തുകയുടെ പൊതുമുതലാണ് നശിപ്പിച്ചതെന്ന് അറിയിക്കാന്‍ കോടതി പറഞ്ഞിരുന്നുവെങ്കിലും പൊലീസ് റിപ്പോര്‍ട്ടു നല്കിയില്ല. തുടര്‍ന്നായിരുന്നു ജാമ്യം അനുവദിച്ചത്.
പൊതുമുതല്‍ നശിപ്പിച്ചുവെന്ന കേസില്‍ 3500 രൂപ വീതം കെട്ടിവയ്ക്കാന്‍ ഇരുവരോടും കോടതി നിര്‍ദ്ദേശിച്ചു. എല്ലാ ബുധനാഴ്ചയും രാവിലെ 11 നും രണ്ടിനും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നതുള്‍പ്പെടെ മറ്റുപാധികളോടെയാണു ജാമ്യം.
ഇതിനിടെ, ഇവരുടെ നെപ്പോളിയന്‍ എന്ന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനും ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെന്‍സ് റദ്ദ് ചെയ്യാനും ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ നിര്‍ദ്ദേശിച്ചു.
ഇവരുടെ വാഹനത്തില്‍ കടുത്ത നിയമലംഘനങ്ങള്‍ കണ്ടെത്തിയപ്പോള്‍ തിരുത്താന്‍ ഇ ചലാന്‍ വഴി സമയം കൊടുത്തിരുന്നുവെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പദ്മലാല്‍ പറഞ്ഞു.
വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമായി. ആഡംബര നികുതിയില്‍ വന്ന വ്യത്യാസം അറിയിച്ചിട്ടും അടച്ചില്ല. വാഹനത്തില്‍ ബോഡിക്ക് പുറത്ത് തള്ളിനില്‍ക്കുന്ന ഭാഗങ്ങള്‍ പാടില്ലെന്ന നിയമവും ലംഘിച്ചു. അംഗീകൃത വാഹനങ്ങളില്‍ മാത്രം അനുവദിച്ചിട്ടുള്ള സെര്‍ച്ച് ലൈറ്റ് ഇവരുടെ വാഹനത്തില്‍ ഘടിപ്പിച്ചു.
Summary: Ebuljet brothers Ebin and Libin, who made a lot of controversies, were released on bail from the Kannur sub-jail. Both were arrested and jailed on charges of trespassing on the RTO office and vandalizing public property. Bail was granted by the Kannur Judicial First Class Magistrate Court. The two, who were released on bail, did not respond to media men.
COMMENTS