The Ministry of Civil Aviation has made it mandatory for drones to have an identification number in India
ന്യൂഡല്‍ഹി: രാജ്യത്ത് ഡ്രോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നിര്‍ബന്ധമാക്കി വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. 2021 ലെ പുതുക്കിയ ഡ്രോണ്‍ നിയമങ്ങള്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ വര്‍ഷം മാര്‍ച്ച് 12 മുതല്‍ പ്രാബല്യത്തില്‍ വന്ന ആളില്ലാ എയര്‍ക്രാഫ്റ്റ് സിസ്റ്റം റൂള്‍സ് 2021 ന് പകരമാണ് ഈ നിയമം.
ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോമില്‍ ആവശ്യമായ വിശദാംശങ്ങള്‍ നല്‍കി ഡ്രോണിന് തിരിച്ചറിയല്‍ നമ്പര്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഒഴിവാക്കപ്പെട്ട ചില വിഭാഗങ്ങള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ വേണ്ടതില്ല.
കണ്‍ഫര്‍മെന്‍സ് സര്‍ട്ടിഫിക്കറ്റ്, മെയിന്റനന്‍സ് സര്‍ട്ടിഫിക്കറ്റ്, ഇറക്കുമതി ക്ലിയറന്‍സ്, നിലവിലുള്ള ഡ്രോണുകളുടെ അംഗീകാരം, ഓപ്പറേറ്റര്‍ പെര്‍മിറ്റുകള്‍, ആര്‍ അന്‍ഡ് ഡി ഓര്‍ഗനൈസേഷന്റെ അംഗീകാരം, വിദ്യാര്‍ത്ഥി റിമോട്ട് പൈലറ്റ് ലൈസന്‍സ് തുടങ്ങി വിവിധ അംഗീകാരങ്ങള്‍ ഇതോടെ ആവശ്യമില്ലെന്നും നിയമം വ്യക്തമാക്കുന്നു.
ഡ്രോണ്‍ റൂള്‍സ് 2021 അനുസരിച്ച്, സര്‍ക്കാര്‍ ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഫീസ് നാമമാത്രമായി കുറച്ചു. ഡ്രോണിന്റെ വലുപ്പത്തിനനുസരിച്ചു ഫീസ് ചുമത്തുന്നതും ഒഴിവാക്കി.
ഡ്രോണ്‍ ഉപയോഗിച്ച് കശ്മീരില്‍ ഭീകരാക്രമണം നടത്തിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നിമയം കര്‍ക്കശമാക്കാന്‍ തീരുമാനിച്ചത്. ഇതേസമയം, ഡ്രോണ്‍ ടാക്‌സി ആമസോണ്‍ പോലുള്ള കമ്പനികള്‍ വ്യാപകമാക്കാനും ആലോചിക്കുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് നിയമത്തിലെ മാറ്റം.
Summary: The Ministry of Civil Aviation has made it mandatory for drones to have an identification number in India. The revised drone rules for 2021 have been announced through a gazette notification.
COMMENTS