Covid - 19 cases again in China
ബെയ്ജിങ്: ലോകത്ത് കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ വീണ്ടും രോഗം പടരുന്നതായി റിപ്പോര്‍ട്ട്. 2019 ഡിസംബറില്‍ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വീണ്ടും അവിടെ ആശങ്കാജനകമായ രീതിയില്‍ പടര്‍ന്നുപിടിക്കുകയാണ്.
ചൈനയിലെ വുഹാനില്‍ മുഴുവന്‍ ജനങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വീണ്ടും കോവിഡ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ ചൈനയിലെ പല നഗരങ്ങളിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ഏകദേശം 200 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
Keywords: Covid - 19, China, Test, Residents


COMMENTS