With the Covid test positivity rate in Kerala approaching 20, a complete lockdown similar to the triple lockdown was announced in the state on Sunday
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപതിനോടടുത്തിരിക്കെ, സംസ്ഥാനത്ത് ഞായറാഴ്ച ട്രിപ്പിള്‍ ലോക് ഡൗണിനു സമാനമായ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
ഓണം പ്രമാണിച്ച ഞായറാഴ്ച ലോക് ഡൗണ്‍ ഒഴിവാക്കിയിരുന്നു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ. അത്യാവശ്യഘട്ടത്തിലുള്ള യാത്ര മാത്രമായിരിക്കും ഞായറാഴ്ച അനുവദിക്കുക.
എന്നാല്‍, ആറു ദിവസവും സമ്പൂര്‍ണമായി തുറന്നുവച്ചിട്ട് ഒരു ദിവസം മാത്രം അടച്ചിടുന്നതിലെ യുക്തി പരക്കെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു ദിവസം അവധി കിട്ടുമെന്നതു മാത്രമാണ് മെച്ചമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.
COMMENTS