Chinta Jerome, chairperson of the Kerala Youth Commission, is in controversy for getting a doctorate with JRF while receiving government honorarium
തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം ജെആര്‍എഫോടു കൂടി ഡോക് ടറേറ്റ് നേടിയത വിവാദമാവുന്നു.
മുഴുവന്‍ സമയ പിഎച്ച്ഡി എടുക്കുന്ന വ്യക്തി മറ്റൊരു ജോലിക്കു പോകരുതെന്നാണ് യുജിസി നിബന്ധന. വരുമാനമുള്ള ജോലി പാടില്ലെന്നു മറ്റൊരു നിബന്ധനയുമുണ്ട്. ഇതിനു സത്യവാങ് മൂലം ഒപ്പിട്ടു കൊടുക്കുകയും വേണം.
കേരള യുവജന കമ്മിഷന്‍ അദ്ധ്യക്ഷ എന്ന നിലയില്‍ മാസം ഒന്നരലക്ഷം രൂപയാണ് ചിന്ത കൈപ്പറ്റുന്നത്. ജെ ആര്‍ എഫിന്റെ പേരില്‍ ചിന്ത ജെറോം പ്രതിമാസം 48,000 രൂപയോളം യുജിസിയില്‍ നിന്ന് അഞ്ചു വര്‍ഷം വാങ്ങുകയും ചെയ്തു.
യുവജന കമ്മിഷന്‍ അദ്ധ്യക്ഷ ആയതോടെ, പി എച്ച്ഡി പാര്‍ട്ട് ടൈം ആക്കുകയും ജെആര്‍എഫോ, എസ്ആര്‍എഫോ ക്ലെയിം ചെയ്തിട്ടില്ലെന്നും അവരുമായി അടുപ്പമുള്ളവര്‍ പറയുന്നു.
'നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്നതായിരുന്നു ചിന്തയുടെ ഗവേണ വിഷയം.
കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പിജിയും കൊല്ലം കര്‍മ്മലാ റാണി ട്രെയിനിംഗ് കോളേജില്‍ നിന്ന് ബി എഡും പൂര്‍ത്തിയാക്കിയ ശേഷമാണ് ചിന്ത ഗവേഷണം ആരംഭിച്ചത്.
COMMENTS