Pinarayi Vijayan about PSC rank list
തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടിക നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി ഈ വിവരം വ്യക്തമാക്കിയത്. മറ്റന്നാള്‍ കാലാവധി അവസാനിക്കുന്ന പട്ടികയാണ് നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
റാങ്ക് പട്ടിക നീട്ടണമെങ്കില്‍ പ്രത്യേക നിബന്ധനകളുണ്ടെന്നും പട്ടികയിലെ എല്ലാവരെയും എടുക്കണമെന്ന വാദം ശരിയല്ലെന്നും പട്ടിക നീട്ടണമെന്ന അഡ്മിനിസ്‌ട്രേറ്റര്‍ ട്രൈബ്യൂണല്‍ വിധി നിയമപരമായ വിഷയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമനം പരമാവധി പി.എസ്.സി വഴി നടത്തുകയാണ് സര്‍ക്കാര്‍ നയമെന്നും ഇതിനെതിരായ നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
Keywords: Pinarayi Vijayan, PSC rank list, Niyamasabha, Extension
COMMENTS