Case against Mani C Kappan
ന്യൂഡല്‍ഹി: വഞ്ചനക്കേസില്‍ എം.എല്‍.എ മാണി സി കാപ്പനെതിരെ സുപ്രീം കോടതിയില്‍ കേസ്. മുംബൈ വ്യവസായി ദിനേശ് മേനോനാണ് പാല എം.എല്‍.എ മാണി സി കാപ്പനെതിരെ സുപ്രീംകോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 3.25 കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. നേരത്തെ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കാപ്പനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാല്‍ ഈ കേസിലെ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഈ സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ് ദിനേശ് മേനോന്‍ ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
Keywords: Case, Mani C Kappan, Supreme court, Stay
COMMENTS