Bail for Arjun Ayanki
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുകേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടുപോകരുത്, മൂന്നു മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, മാസത്തില്‍ രണ്ടുതവണ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കുകയും ഒരു ആള്‍ ജാമ്യം നല്‍കുകയും വേണം, പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം എന്നീ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
നേരത്തെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ഇയാളുടെ ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്തിട്ട് രണ്ടു മാസം പിന്നിട്ടെന്നും തന്നെ ഇനിയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുള്ള പ്രതിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Keywords: High co
COMMENTS