Bar hotels will not open in Kerala on Saturday to observe Thiruvonam. Bevco had earlier announced that the outlets would not be open
തിരുവനന്തപുരം: തിരുവോണം പ്രമാണിച്ച് ശനിയാഴ്ച കേരളത്തില്‍ ബാറുകള്‍ തുറക്കില്ല. ഔട്ട്‌ലെറ്റുകള്‍ തുറക്കില്ലെന്ന് ബെവ്‌കോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഓണത്തിന് ഉണ്ടാകാവുന്ന തിരക്ക് മുന്നില്‍ക്കണ്ട് മദ്യശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് എട്ട് വരെ ദീര്‍ഘിപ്പിച്ച് എക്‌സൈസ് കമ്മിഷണര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. സമയം ദീര്‍ഘിപ്പിച്ചിട്ടും മിക്ക ഔട്ട് ലെറ്റുകള്‍ക്കും മുന്നില്‍ വന്‍ തിരക്കായിരുന്നു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ തീരുമാനം. ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി 15 കടന്നാല്‍ കര്‍ശന ലോക് ഡൗണ്‍ വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
Summary: Bar hotels will not open in Kerala on Saturday to observe Thiruvonam. Bevco had earlier announced that the outlets would not be open. Earlier, the Excise Commissioner had extended the working hours of liquor shops from 9 am to 8 pm in view of possible rush during Onam.
COMMENTS