In observance of Ashtami Rohini, the procession will be conducted to 10,000 centers in Kerala today abiding Covid protocol
തിരുവനന്തപുരം : അഷ്ടമി രോഹിണി പ്രമാണിച്ച്, കോവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് ഇന്ന് പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്ര നടത്തും.
ഭഗവാന്‍ ശ്രീകൃഷ്ണന്റെ പിറന്നാള്‍ ദിനമായ അഷ്ടമി രോഹിണി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രധാനമായും ആഘോഷിക്കുന്നത്.
രാവിലെ കൃഷ്ണപ്പൂക്കളം, ഉച്ചയ്ക്ക് കണ്ണനൂട്ട്, വൈകുന്നരം ശോഭായാത്ര എന്നിവയാണ് ഇന്നത്തെ പ്രധാന പരിപാടികള്‍.
'വിഷാദം വെടിയാം വിജയം വരിക്കാം' എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ശോഭായാത്രയില്‍ നാലു ലക്ഷത്തിലധികം കുട്ടികള്‍ ശ്രീകൃഷ്ണ വേഷം ധരിച്ച് പങ്കെടുക്കുമെന്നു ബാലഗോകുലം സംഘാടകര്‍ പറഞ്ഞു.
ഇതോടൊപ്പം അമ്പാടി മുറ്റം ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്.
സമീപത്തുള്ള വീടുകളിലെ കൂട്ടികള്‍ കോവിഡ് മാനദണ്ഡം പാലിച്ച് കൃഷ്ണ, ഗോപികാവേഷങ്ങളില്‍ കുടുംബ ശോഭായാത്രയായി ഒരു വീട്ടുമുറ്റത്ത് ഒരുമിക്കും.
Summary: In observance of Ashtami Rohini, the procession will be conducted to 10,000 centers in Kerala today abiding Covid protocol. Ashtami Rohini, the birthday of Lord Krishna, is celebrated mainly by Balagokulam.
COMMENTS