An Air India flight with 129 passengers on board has landed in Delhi from the Afghan capital after terrorists entered the city of Kabul
ന്യൂഡല്‍ഹി: ഭീകരര്‍ കാബൂള്‍ നഗരത്തില്‍ പിടിമുറുക്കിയതിനു പിന്നാലെ, 129 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം അഫ്ഗാനിസ്ഥാന്‍ തലസ്ഥാനത്തു നിന്ന് ഡല്‍ഹിയില്‍ ഇറങ്ങി.
കാബൂളില്‍ നിന്ന് വൈകുന്നേരം 6.06 ന് വിമാനം പറന്നുയര്‍ന്ന വിമാനം രാത്രി എട്ടു മണിക്ക് ഡല്‍ഹിയില്‍ ഇറങ്ങി. വിമാനത്തിലെത്തിയവരില്‍ അധികവും നയതന്ത്ര ഉദ്യോഗസ്ഥരും ഇന്ത്യ നടപ്പാക്കിക്കൊണ്ടിരുന്ന വിവിധ പദ്ധതികളിലെ ജീവനക്കാരുമാണ്.
ഇന്ന് രാവിലെ ഡല്‍ഹിയില്‍ നിന്ന് പോയ വിമാനം കാബൂളിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) അനുമതി കിട്ടാന്‍ വൈകിയതിനാല്‍ ഒരു മണിക്കൂറോളം വൈകിയാണ് ലാന്‍ഡ് ചെയ്തത്.
കാബൂളിലേക്കുള്ള ചാര്‍ട്ടര്‍ മറ്റൊരു വിമാനം ഇന്ന് റദ്ദാക്കി. കാബൂള്‍ വ്യോമമേഖലയില്‍ സൈനിക വിമാനങ്ങളുടെ പ്രവര്‍ത്തനം വര്‍ദ്ധിച്ചതോടെ സിവിലിയന്‍ വിമാനങ്ങള്‍ക്ക് അനുമതി വൈകുകയാണ്.
താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതിനു പിന്നാലെ അമേരിക്ക തങ്ങളുടെ എംബസിയില്‍ നിന്ന് നയതന്ത്രജ്ഞരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഒഴിപ്പിച്ചു.
Summary: An Air India flight with 129 passengers on board has landed in Delhi from the Afghan capital after terrorists entered the city of Kabul. The flight took off from Kabul at 6.06 pm and landed in Delhi at 8 pm. Most of those on board were diplomats and employees of various projects being implemented by India.
COMMENTS