Actress Shilpa Shetty about her husband's arrest issue
മുംബൈ: നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ ആദ്യ പ്രതികരണവുമായി നടി ശില്പ ഷെട്ടി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെല്ലുവിളിനിറഞ്ഞ നിമിഷങ്ങളിലൂടെയാണ് തന്റെ കുടുംബം കടന്നുപോകുന്നതെന്നും മാധ്യമങ്ങളും അഭ്യുദയകാംക്ഷികളും അനാവശ്യമായി അധിക്ഷേപിക്കുകയാണെന്നും ശില്പ ഷെട്ടി വ്യക്തമാക്കി.
മാധ്യമ വിചാരണ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അവര്‍ വ്യക്തമാക്കി.
ഒരു കുടംബമെന്ന നിലയില്‍ ലഭ്യമായ നിയമപരമായ എല്ലാ പരിഹാരങ്ങളും തേടുന്നുണ്ടെന്നും തന്റെ കുട്ടികളുടെ സ്വകാര്യതയെ മാനിക്കണമെന്നും വാര്‍ത്തകളുടെ സത്യസന്ധത മനസ്സിലാക്കാതെ അഭിപ്രായപ്പെടരുതെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
Keywords: Shilpa Shetty, Arrest, Husband, Pornography case
COMMENTS