Actress Saranya Sasi, 34, who was a symbol of cancer survival, has passed away. He died at the PRS hospital in Thiruvananthapuram at 12.40 pm
തിരുവനന്തപുരം: കാന്‍സര്‍ അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശി (34) അന്തരിച്ചു. തിരുവനന്തപുരത്തെ പി.ആര്‍.എസ് ആശുപത്രിയില്‍ ഉച്ചയ്ക്ക് 12.40 നായിരുന്നു അന്ത്യം.
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് 11 തവണയാണ് ശരണ്യ സര്‍ജറിക്ക് വിധേയായത്. അടുത്തിടെ ശരണ്യയ്ക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചു. വൈറസ് ബാധ മാറിയെങ്കിലും ന്യൂമോണിയ പിടികൂടി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
നീണ്ട ചികിത്സയ്ക്കു ശേഷം ന്യുമോണിയ മാറി വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറയാന്‍ തുടങ്ങി. ജൂലായ് 23ന് വീണ്ടും ആശുപത്രിയിലായി.
പത്ത് വര്‍ഷമായി ശരണ്യ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. പലവട്ടം അര്‍ബുദത്തെ തോല്‍പ്പിച്ച ശരണ്യയെ കാന്‍സര്‍ ബാധിതരുടെ അതിജീവനത്തിന്റെ പ്രതീകമായാണ് എല്ലാവരും പറഞ്ഞിരുന്നത്.
2012ല്‍ അഭിനയത്തിനിടെ കുഴഞ്ഞു വീണപ്പോഴാണ് ബ്രെയിന്‍ ട്യൂമര്‍ ആദ്യം തിരിച്ചറിഞ്ഞത്. 11 തവണ ശസ്ത്രക്രിയയ്ക്കു വിധേയയായി. ഒരോ തവണയും ശസ്ത്രക്രിയ കഴിയുമ്പോള്‍ ട്യൂമര്‍ പിന്നെയും വളരുകയായിരുന്നു.
നിരന്തര ശസ്ത്രക്രിയകള്‍ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തന്നെ പരിതാപകരമാക്കി. ഒടുവില്‍ ചികിത്സയ്ക്കു പോലും വകയില്ലാത്ത സ്ഥിതിയിലെത്തി.
ശരണ്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സാമൂഹ്യപ്രവര്‍ത്തകനായ സൂരജ് പാലാക്കാരനും നടി സീമാ ജി നായരും ശരണ്യയ്ക്കു സഹായമെത്തിക്കുന്നതിനു മുന്‍പന്തിയില്‍ നിന്നിരുന്നു. സീമാ ജി നായര്‍ മുന്‍കൈയെടുത്ത് തിരുവനന്തപുരത്തു വച്ചുകൊടുത്ത വീടിന് ശരണ്യ പേരിട്ടത് സ്‌നേഹസീമ എന്നായിരുന്നു.
ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബയ്, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. എങ്കിലും സീരിയലുകളാണ് ശരണ്യയെ കുടുംബ സദസ്സുകള്‍ക്കു പ്രിയങ്കരിയാക്കിയത്.
Summary: Actress Saranya Sasi, 34, who was a symbol of cancer survival, has passed away. He died at the PRS hospital in Thiruvananthapuram at 12.40 pm.
She has undergone surgery 11 times since she was diagnosed with brain tumor. Recently Saranya and her mother were contracted with Covid virus. The virus infection was cured but pneumonia was caught.
COMMENTS